''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പാതയില്‍ മരണകെണി ഒരുക്കാന്‍ വേണ്ടി മാത്രം ഒരു ഡിപ്പാര്‍ട്ട്മെന്റ്


പുനലൂര്‍: എവിടെ റോഡ്‌ നന്നായി കിടന്നാലും ആ ഭാഗത്ത്  എന്തെങ്കിലും കാരണത്താല്‍ കുഴിച്ചു കുളമാക്കാന്‍ വേണ്ടി മാത്രമുള്ള ഡിപ്പാര്‍ട്ട്മെന്റ് ആണ് കേരള വാട്ടര്‍ അതോറിറ്റി.കുഴിക്കാന്‍ ഉള്ള ശുഷ്ക്കാന്തി ഒരിടത്തും കുഴി നികത്തുവാന്‍ കാണിക്കാറില്ല. കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റാറില്ല.

നെല്ലിപ്പള്ളിയില്‍ നിന്നും ബോയ്സ് സ്കൂളിലേക്ക് പോകുന്ന റോഡ്‌ പൈപ്പ് നന്നാക്കാന്‍ വേണ്ടി വാട്ടര്‍ അതോറിറ്റി കുറെ നാള്‍ മുമ്പ് കുഴിച്ചു എന്നാല്‍ നാളിതുവരെ അത് നന്നാക്കാന്‍ ഉള്ള ശ്രമം നടത്തിയിട്ടില്ലാത്തതിനാല്‍ ദിവസവും സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ നിരവധി യാത്രക്കാര്‍ കടന്നു പോകുന്ന ഈ റോഡിലെ യാത്ര ദുഷ്ക്കരമായി.മഴ പെയ്താല്‍ കുഴിയില്‍ വെള്ളം നിറഞ്ഞ് കുഴിയുടെ അപകടാവസ്ഥ വാഹനങ്ങളില്‍ പോകുന്നവര്‍ക്ക് അറിയാന്‍ കഴിയാറില്ല.

പുനലൂരും പരിസരപ്രദേശങ്ങളിലും റോഡില്‍ ഒന്നുകില്‍ പൈപ്പ് ലീക്കായി കുഴികള്‍ രൂപപ്പെടും അല്ലെങ്കില്‍ കുഴിച്ചു കുളമാക്കും.രണ്ടായാലും പുനലൂരില്‍ ഉള്ള യാത്ര ദുഷ്ക്കരം ആണ്.പുനലൂര്‍ വാളക്കോടും,കലയനാടും പൈപ്പ് പൊട്ടിയിട്ട് കുറെ നാളുകള്‍ ആയി എന്നാല്‍ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല.വന്‍തോതില്‍ ജലം പാഴകുന്നതിനോപ്പം അപകട സാധ്യതയും നിലനില്‍ക്കുന്നു. അതില്‍  വാളക്കോടുള്ളത് ഇരുചക്രവാഹനങ്ങളെ അപകടപ്പെടുത്തുവാന്‍  തക്ക വലിപ്പവും ആഴവുമുള്ള  കുഴിയാണ്. ഈ വാര്‍ത്ത ഞങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്തതാണ് എന്നാല്‍ ഇതുവരെയും പരിഹാരം കണ്ടിട്ടില്ല . 
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.