''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍-ചെങ്കോട്ട പാത അടുത്ത മാസം കമ്മിഷന്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

പുനലൂര്‍: ഗേജുമാറ്റ ജോലികള്‍ അന്തിമഘട്ടത്തിലായ പുനലൂര്‍-ചെങ്കോട്ട പാത അടുത്ത മാസം കമ്മിഷന്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് മുന്നോടിയായി 27ന് റെയില്‍വേ സേഫ്ടി കമ്മിഷണര്‍ പാതയില്‍ പരിശോധന നടത്തും. കമ്മിഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനാണ് പദ്ധതി.
ചെങ്കോട്ട-ന്യൂ ആര്യങ്കാവ്, പുനലൂര്‍-ഇടമണ്‍ റീച്ചുകളിലെ ഗേജുമാറ്റ ജോലികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതില്‍ പുനലൂര്‍-ഇടമണ്‍ പാതയില്‍ മാര്‍ച്ച്‌ മുതല്‍ സര്‍വീസ് ആരംഭിച്ചു. കൊല്ലത്ത് നിന്ന് പുനലൂരില്‍ എത്തിക്കൊണ്ടിരിക്കുന്ന മൂന്ന് ട്രെയിനുകളാണ് ഇടമണ്‍ വരെ സര്‍വീസ് നടത്തുന്നത്. നിലവില്‍ ഇടമണ്‍ മുതല്‍ ന്യൂ ആര്യങ്കാവ് വരെയുളള ദുര്‍ഘട മേഖലയിലെ ഗേജുമാറ്റമാണ് അന്തിമ ഘട്ടത്തിലായത്. 5 തുരങ്കങ്ങളും തെന്മല 13കണ്ണറ പാലം അടക്കം നിരവധി കണ്ണറ പാലങ്ങളുമുള്ള ഈ ഭാഗത്തെ ഗേജുമാറ്റത്തിനാണ് കാലതാമസം വേണ്ടിവന്നത്.
ഈ ഭാഗത്ത് പുതിയ തുരങ്കവും നിലവിലെ ട്രാക്കിന്റെ വളവ് ലെവല്‍ ചെയ്യാന്‍ ബയോഡെക്ടറും നിര്‍മ്മിച്ചതുമാണ് ഇതിന് കാരണമായി പറയുന്നത്. ഒറ്റക്കല്‍, തെന്മല, കഴുതുരുട്ടി എന്നി പ്രദേശങ്ങളില്‍ പുതിയ റെയില്‍വേ സ്റ്റേഷനുകളുടെ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്. ഇവയുടെ ജോലികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും.

സേഫ്ടി കമ്മിഷണറുടെ പരിശോധനകള്‍ക്ക് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്ക് റെയില്‍വേ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍വീസ് പുനരാരംഭിക്കുന്നതോടെ കൊല്ലത്ത് നിന്ന് പുനലൂരില്‍ എത്തുന്ന ട്രെയിനുകള്‍ക്ക് പുറമെ കൂടുതല്‍ ദീര്‍ഘദൂര വണ്ടികളും ചെങ്കോട്ട വഴി ചെന്നൈ വരെ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.