''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ – ചെങ്കോട്ട പാതയിലെ റെയില്‍വേ സ്റ്റേഷനുകളിലെയും യാര്‍ഡും പോയിന്റ് അസംബ്ളിയും റെയില്‍വേ ഉന്നതതലത്തില്‍ പരിശോധിക്കുന്നു.


പുനലൂര്‍: ഇടമണ്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ എന്‍ജിന്‍ പാളം തെറ്റിയ ഭാഗത്തു സുരക്ഷാപ്പാളിച്ച കണ്ടെത്തുകയും ട്രെയിന്‍ സര്‍വീസ് നിര്‍ത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ പുനലൂര്‍ – ചെങ്കോട്ട പാതയിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലെയും യാര്‍ഡും പോയിന്റ് അസംബ്ളി സ്ഥാപിച്ചിരിക്കുന്ന ഭാഗങ്ങളും റെയില്‍വേ ഉന്നതതലത്തില്‍ പരിശോധിക്കുന്നു. ഈ പാതയിലെ കൊടുംവളവുകളിലാണ് പാളങ്ങള്‍ കീറി ട്രാക്ക് നിര്‍മിച്ചിരിക്കുന്നത്.
വളവിലായതിനാലാണ് ഇടമണില്‍ പാളം തെറ്റിയതെന്നാണ് കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളില്‍ വളവുകള്‍ നിവര്‍ത്തി അലൈന്‍മെന്റ് മാറ്റിയാണ് ഇടമണില്‍ തകരാര്‍ പരിഹരിച്ചതും നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചതും. സമാനസ്വഭാവമുള്ള ട്രാക്കുകളും യാര്‍ഡുകളുമാണ് മറ്റു സ്റ്റേഷനുകളിലുമുള്ളത്. മണ്‍വേലകള്‍ കഴിഞ്ഞ ഭാഗമായതിനാലും കുറ്റമറ്റ നിലയിൽ മെറ്റല്‍ പാക്കിങ് നടത്തിയിട്ടില്ലാത്തതിനാലും അപകടസാധ്യത ഉണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
മൂന്നാഴ്ചയ്ക്കുള്ളില്‍ ബെംഗളൂരുവില്‍ നിന്ന് ചീഫ് സുരക്ഷാ കമ്മിഷണര്‍ പാത സന്ദര്‍ശിക്കാനിരിക്കെ പാളം തെറ്റലിനെത്തുടർന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്തും. എന്‍ജിന്‍ തകരാര്‍മൂലമാണോ പാളം തെറ്റിയതെന്നു പരിശോധിക്കുന്നതിനു തൊട്ടടുത്ത ദിവസം തന്നെ എന്‍ജിന്‍ ആര്‍ക്കോണത്തെ വര്‍ക്ക്ഷോപ്പിലെത്തിച്ചു പരിശോധന നടത്തിയിരുന്നു.
ട്രാക്ക് നിര്‍മാണത്തിലെ പ്രശ്നമാണെന്ന് അന്നു കണ്ടെത്തിയിരുന്നു. ഇവിടെ അലൈന്‍മെന്റ് മാറ്റണമെന്ന് നിര്‍ദേശം വന്നെങ്കിലും വളവില്‍ത്തന്നെയാണ് ഇവിടെ പോയിന്റ് അസംബ്ളി സ്ഥിതി ചെയ്യുന്നത്. പുനലൂര്‍ – ചെങ്കോട്ട പാത കമ്മിഷൻ ചെയ്യുന്നതോടെ തലസ്ഥാനത്തു നിന്നു മൂന്നു മണിക്കൂറും 112 കിലോമീറ്ററും ലാഭിച്ച് ചെന്നൈയിൽ എത്താനുള്ള സാധ്യത കൂടിയുള്ളതിനാല്‍ കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ കൊല്ലം – പുനലൂര്‍ – ചെങ്കോട്ട വഴി വിടും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.