''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റോസ് മല നിവാസികള്‍ക്ക് ഭൂമിക്ക് കരമടയ്ക്കാനുള്ള തടസ്സങ്ങള്‍ നീങ്ങുന്നു


പുനലൂര്‍ : ഭൂമി കൈവശമുണ്ടായിട്ടും കരമടയ്ക്കാനാവുന്നില്ല. കുളത്തൂപ്പുഴ വില്ലേജിലെ റോസ്മല നിവാസികളായ 156 കുടുംബങ്ങളുടെ അവസ്ഥയാണിത്. ഈ സ്ഥിതിക്ക് ഒടുവില്‍ പരിഹാരമാവുകയാണ്.

മിച്ചഭൂമി നിവാസികളുടെ കൈവശാവകാശം സാധൂകരിച്ച്‌ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഇതോടെ കരം ഒടുക്കുന്നതിനുള്ള അവകാശത്തിനായി വര്‍ഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരവും തെളിഞ്ഞു. കഴിഞ്ഞദിവസം വിവരശേഖരണവും സ്ഥലപരിശോധനയും നടന്നു. പുനലൂര്‍ തഹസില്‍ദാര്‍ (എല്‍.ആര്‍.) പി.ഗിരീഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇത്.

സ്ഥലം എം.എല്‍.എ.കൂടിയായ വനംമന്ത്രി കെ.രാജുവിന്റെ ഇടപെടല്‍ മൂലമാണ് കൈവശാവകാശം സാധൂകരിക്കാന്‍ നടപടിയായത്. സ്ഥിരതാമസക്കാരായവര്‍ക്ക് പരമാവധി ഒരേക്കര്‍വരെ ഭൂമിക്കാണ് സാധൂകരണം നല്‍കുന്നത്. കഴിഞ്ഞദിവസം നൂറോളം പേരുടെ ആധാരം പരിശോധിച്ചു. മറ്റുള്ളവര്‍ക്ക് വില്ലേജ് ഓഫീസ് വഴി സേവനം ലഭ്യമാക്കും. കുളത്തൂപ്പുഴ വില്ലേജില്‍ ഉള്‍പ്പെട്ട സ്ഥലമാണെങ്കിലും സംസ്ഥാന അതിര്‍ത്തിയായ ആര്യങ്കാവുവഴിയാണ് റോസ്മലയിലെത്താന്‍ കഴിയുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തെന്മല അണക്കെട്ട് നിര്‍മിച്ചതോടെയാണ് കുളത്തൂപ്പുഴയുമായുള്ള ബന്ധം ഇല്ലാതായത്. ആര്യങ്കാവ് ചുറ്റിയാണ് ഇവിടെ എത്തുന്നതെങ്കിലും കുളത്തൂപ്പുഴ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വാര്‍ഡാണ് റോസ്മല. കഴിഞ്ഞദിവസം ഇവിടെ നടന്ന ക്യാമ്പില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്.ഉദയന്‍, കുളത്തൂപ്പുഴ വില്ലേജ് ഓഫീസര്‍ അമ്പിളി, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സതീഷ് ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.