''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മഴയും വെള്ളപ്പൊക്കവും ഓര്‍മ്മയാകുന്നു; കല്ലയടയാര്‍ വരണ്ടുണങ്ങിയ നിലയില്‍


തെന്മല: കനത്ത മഴയിൽ നിറഞ്ഞൊഴുകിയ പരപ്പാർ അണക്കെട്ടിൽ നിന്നുള്ള വെള്ളമൊഴുക്ക് നിർത്തി; കല്ലടയാർ വരളുന്നു. ഇന്നലെ 115. 40 മീറ്ററായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. 115. 82 മീറ്ററാണു ഡാമിന്റെ സംഭരണശേഷി.
നിലവിൽ വൈകിട്ട് അഞ്ചു മുതൽ 10 വരെയുള്ള പീക് ടൈമിൽ മാത്രം ഒരു ജനറേറ്റർ വഴി വൈദ്യുതി ഉൽപാദിപ്പിച്ചാണു കല്ലടയാറ്റിലേക്കു വെള്ളം ഒഴുക്കുന്നത്. സാധാരണഗതിയിൽ അണക്കെട്ട് നിറഞ്ഞുകിടക്കുന്ന സമയങ്ങളിൽ വൈദ്യുതി ഉൽപാദനം പൂർണതോതിൽ നടത്താറുള്ളതാണ്.
വെള്ളം ഒഴുക്കു നിലച്ചതോടെ കല്ലടയാർ വരൾച്ചയുടെ പിടിയിലായി. തെന്മല മുതൽ കല്ലടവ‌രെയുള്ള കുടിവെള്ള പദ്ധതികൾ ആശ്രയിക്കുന്നതു കല്ലടയാറിനെയാണ്.അണക്കെട്ടിൽ അടിഞ്ഞുകിടക്കുന്ന എക്കലിന്റെയും മണലിന്റെയും അളവ് പരിശോധിക്കാനുള്ള സംഘം എത്തുന്നതിനുവേണ്ടിയാണു പൂർണ സംഭരണശേഷിയിൽ അണക്കെട്ടിലെ വെള്ളം നിർത്തിയിരിക്കുന്നത്.
പീച്ചിയിൽ നിന്നുള്ള ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗമാണ് എത്തുന്നത്. 114 മീറ്ററിനു മുകളിൽ വെള്ളം അണക്കെട്ടിൽ ഉണ്ടെങ്കിൽ മാത്രമെ സർവേ നടത്താൻ സാധിക്കൂ. ഒരു പതിറ്റാണ്ടിനു ശേഷം ആദ്യമാണ് അണക്കെട്ടിലെ എക്കലിന്റെ അളവ് പരിശോധന നടക്കുന്നത്. എക്കലും മണലും അടിഞ്ഞുകൂടി അണക്കെട്ടിന്റെ സംഭരണ ശേഷി കുറഞ്ഞതിനെ തുടർന്നാണു നടപടി.
കേരളത്തിലെ ഒട്ടുമിക്ക അണക്കെട്ടിൽ നിന്ന് എക്കലും മണലും നീക്കം ചെയ്യാനുള്ള തീരുമാനം വന്നിട്ടും പരപ്പാർ ഡാമിനെ ഉൾപ്പെടുത്താത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സർവേ നടത്താൻ ആളെത്തുമെന്ന് അറിയിച്ചിട്ട് ഒന്നര മാസം പിന്നിടുന്നു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.