''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രകൃതിക്ക് ദോഷമാകാത്ത ടൂറിസം പദ്ധതികള്‍ക്കും വികസന പദ്ധതികള്‍ക്കുമേ ഭാവിയുള്ളൂ എന്ന് എം.മുകേഷ് എം.എല്‍.എ


പുനലൂര്‍:പ്രകൃതിക്ക് ദോഷമാകാത്ത ടൂറിസം പദ്ധതികള്‍ക്കും വികസന പദ്ധതികള്‍ക്കുമേ ഭാവിയുള്ളൂ എന്ന് എം.മുകേഷ് എം.എല്‍.എ. മനുഷ്യരാണ് പരിസ്ഥിതിയുടെ താളം തെറ്റിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എം. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി പുനലൂരില്‍ സംഘടിപ്പിച്ച ടൂറിസം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിനോദസഞ്ചാരപദ്ധതികള്‍ക്ക് ജില്ലയില്‍ വലിയ സാധ്യതകളുണ്ട്. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത തരത്തില്‍ അവ തയ്യാറാക്കിയെങ്കിലേ നമുക്കും വരുംതലമുറയ്ക്കും വാസയോഗ്യമായ സ്ഥലമായി ഇവിടം നിലനില്‍ക്കൂ. അടുത്തകാലത്തെങ്ങും ഒരു ദുരന്തവും സംഭവിക്കില്ലെന്നുകരുതി മനുഷ്യരില്‍ ഒരുകൂട്ടര്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഇത്തരം ദ്രോഹങ്ങളോടുള്ള പ്രതികരണമാണ് പ്രകൃതിക്ഷോഭങ്ങള്‍-അദ്ദേഹം പറഞ്ഞു.

മദ്യം ടൂറിസത്തിന്റെ ഭാഗമല്ലെന്നും മദ്യപിച്ച് ചെയ്യുന്ന കുറ്റങ്ങള്‍ക്ക് മൂന്നിരട്ടി ശിക്ഷ നല്‍കണമെന്നും ചലച്ചിത്രസംവിധായകനും ശില്പിയുമായ രാജീവ് അഞ്ചല്‍ പറഞ്ഞു. സ്ത്രീസംരക്ഷണത്തിന്റെ പ്രതീകമാണ് ചടയമംഗലത്തെ ചിറകറ്റ ജഡായുശില്പമെന്നും പാറയും മരങ്ങളും സംരക്ഷിക്കണമെന്ന സന്ദേശമാണ് അവിടയുള്ള ടൂറിസം പദ്ധതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുനലൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍ അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.രാജഗോപാല്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്.ജയമോഹന്‍, ജോര്‍ജ് മാത്യു, പുനലൂര്‍ ഏരിയ സെക്രട്ടറി എസ്.ബിജു, കെ.പ്രസാദ്, പി.സന്തോഷ്, കാസ്റ്റ്‌ലസ് ജൂനിയര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.