''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന പാലമായി വാളക്കോട് പാലം


പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ഏറ്റവും വീതികുറഞ്ഞ പാലമാണ് പുനലൂര്‍ വാളക്കോട് പാലം പുനലൂര്‍ പട്ടണത്തോടു ചേര്‍ന്നുള്ള ഈ പാലം നൂറ്റാണ്ടു മുന്‍പ് മീറ്റര്‍ ഗേജ് തീവണ്ടിപ്പാത സ്ഥാപിച്ച കാലത്ത് നിര്‍മിച്ചതാണ്. വാഹന ഗതാഗതം വര്‍ധിച്ചതോടെ ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടാക്കുന്ന പാലമായി ഇതുമാറി.പേരില്‍ മാത്രമാണ് ഇവിടെ ദേശീയപാത.
വാളക്കോട് എന്‍.എസ്.വി.എച്ച്.എസ്സിലെ കുട്ടികള്‍ യാതൊരു സുരക്ഷയും ഇല്ലാത്ത ഈ പാലം വഴി ആണ് നടന്നു പോകുന്നത്.വാഹനങ്ങള്‍ വരുമ്പോള്‍ കുട്ടികള്‍ക്ക് ഒഴിഞ്ഞു മാറാന്‍ സ്ഥലം ഇല്ലാത്തതും ഈ പാലത്തിന്റെ പോരായ്മ ആണ്.പാലത്തില്‍ കാല്‍നടയാത്രയും സാഹസമാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ സ്കൂള്‍ കുട്ടി അപകടത്തില്‍ പെട്ടിരുന്നു.
ഒരു സമയം ഒരുദിശയില്‍ നിന്നുള്ള വാഹനത്തിനു മാത്രമേ പാലത്തിലൂടെ കടന്നുപോകാനാകൂ. ഇത്രയും സമയം മറുവശത്തെ വാഹനങ്ങള്‍ നിര്‍ത്തിയിടണം. വലിയ കണ്ടെയ്നര്‍ ലോറികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന അന്തര്‍സംസ്ഥാന പാതയില്‍ ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.
വശങ്ങളില്‍ സംരക്ഷണ ഭിത്തിയില്ലെന്നതാണ് പാലത്തിലെ മറ്റൊരു അപകടം. സംരക്ഷണഭിത്തി നിര്‍മിച്ചിരുന്ന കൂറ്റന്‍ കല്ലുകള്‍ ഇളകിപ്പോയതോടെ പാലത്തില്‍നിന്ന് വാഹനങ്ങള്‍ വന്‍താഴ്ചയില്‍ റെയില്‍പ്പാതയിലേക്ക് വീഴുമെന്ന സ്ഥിതിയായി. ഇപ്പോള്‍ പാലത്തിന്റെ വശങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് സംരക്ഷണഭിത്തി നിര്‍മിച്ചു. എന്നാല്‍ ഇതിന് വേണ്ടത്ര പൊക്കമില്ലാത്തത് അപകടസാധ്യത നിലനിര്‍ത്തുകയാണ്.

റെയില്‍വേ പാത പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി പാലത്തിന് റെയില്‍വേ വീതി കൂട്ടി എങ്കിലും ദേശീയപാത അധികൃതര്‍ റോഡ്‌ നിര്‍മ്മാണത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.