''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പൈപ്പ് പൊട്ടൽ: യുഡിഎഫ് കൗൺസിലർമാർ വാട്ടര്‍ അതോറിറ്റി എൻജിനീയർമാരെ ഉപരോധിച്ചു


പുനലൂർ:പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതു പതിവായിട്ടും അധികാരികളുടെ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാരോപിച്ച് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ വാട്ടര്‍ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എൻജിനീയർ, അസി. എ‍ൻജിനീയർ എന്നിവരെ തടഞ്ഞുവച്ച് പ്രതിഷേധിച്ചു.

എട്ടു മാസം മുൻപ് റിപ്പോർട്ട് ചെയ്തിട്ടുള്ള ചോർച്ച പോലും നാളിതുവരെയും പരിഹരിച്ചിട്ടില്ലെന്നും വാർഷിക മെയ്ന്റനൻസ് കരാർ എടുത്തിട്ടുള്ള കരാറുകാരൻ പണി ചെയ്യാൻ കൂട്ടാക്കുന്നില്ലെന്നും ആരോപിച്ചാണ് 11 മണിയോടെ കൗൺസിലർമാർ ജലഅതോറിറ്റി ഓഫിസിൽ എത്തിയത്. നഗരസഭാ പ്രദേശത്ത് ഒട്ടുമിക്ക ഭാഗങ്ങളിലും പൈപ്പ്പൊട്ടി വെള്ളം പാഴാകുകയാണ്.
പല ഭാഗങ്ങളിലും ഇക്കാരണത്താൽ റോഡുകൾ തകരുന്നു. പൈപ്പ് പൊട്ടുന്ന കാരണത്താൽ റോഡ് പുനരുദ്ധാരണം കാര്യക്ഷമമാകുന്നില്ല. റീടാറിങ് നടന്ന നിരവധി റോഡുകൾ രണ്ട് ദിവസങ്ങൾകൊണ്ടു വീണ്ടും തകർന്നു. സമരത്തെ തുടർന്ന് അസി. എക്സി. എൻജിനീയർ‍ എക്സി. എൻജിനീയറുമായും കരാറുകാരുമായും ബന്ധപ്പെട്ടശേഷം 10 ദിവസങ്ങൾക്കുള്ളിൽ റിപ്പയറിങ് പൂർത്തീകരിക്കാമെന്ന് ഉറപ്പ് നൽകിയ ശേഷമാണു പന്ത്രണ്ടരയോടെ സമരം അവസാനിപ്പിച്ചു.

നെൽസൺ സെബാസ്റ്റ്യൻ, സഞ്ചു ബുഖാരി, ജി.ജയപ്രകാശ്, സാബു അലക്സ്, അബ്ദുൽ റഹിം, സുരേന്ദ്രനാഥതിലകൻ, സാറാമ്മ തോമസ്, യമുന സുന്ദരേശൻ, താജുനിസ, ഷേർളി പ്രദീപ് ലാൽ, സിന്ധു ഉദയൻ എന്നിവർ പങ്കെടുത്തു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.