''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സമൂഹമാധ്യമത്തിൽ ലേഖനമെഴുതി എഐവൈഎഫ് നേതാവിന് സി.പി.എമ്മുകാരുടെ മർ‌ദ്ദനം


പത്തനാപുരം:കുടുംബശ്രീ എ.ഡി.എസ് തിരഞ്ഞെടുപ്പിൽ സി.പി.എം – കോൺഗ്രസ് കൂട്ടുകെട്ടെന്ന് ആരോപിച്ചു നവമാധ്യമത്തിൽ എഴുതിയ എ.ഐ.വൈ.എഫ് ജില്ലാ വൈസ്പ്രസിഡന്റ് വിഷ്ണുഭഗതിനെ സി.പി.എം പ്രവർത്തകർ മർദ്ദിച്ചു. ഗുരുതര പരുക്കേറ്റ വിഷ്ണുവിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പിൽ സി.പി.ഐയുടെ അഞ്ചു പേരും കോൺഗ്രസിന്റെ രണ്ടു പേരും വിജയിച്ചു. മൂലക്കട, കുണ്ടയം വാർഡുകളിലെ തിരഞ്ഞെടുപ്പിനിടെ കുണ്ടയം ഗ്രന്ഥശാലയ്ക്കു മുന്നിലായിരുന്നു സംഘർഷം.
കോൺഗ്രസ് – സി.പി.എം കൂട്ടുകെട്ട് എന്നു പരാമർശിച്ചു പോസ്റ്റിട്ടതു ചോദ്യം ചെയ്തായിരുന്നു വിഷ്ണുവിനെ മർദിച്ചത്. ശാരീരിക അസ്വാസ്ഥ്യം മൂലം ചികിത്സയിലായിരുന്ന വിഷ്ണുവിനു ക്രൂര മർദനമേറ്റതോടെ രക്തസ്രാവം ഉണ്ടായി. ആരോഗ്യസ്ഥിതി സാധാരണ നിലയിലായെന്നു ഡോക്ടർമാർ അറിയിച്ചു.
തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ചു കോൺഗ്രസ് – സി.പി.എം പ്രവർത്തകർ പിന്നീടു റിട്ടേണിങ് ഓഫിസറായ കൃഷി ഓഫിസറെ ഓഫിസിൽ ഉപരോധിച്ചു. പരിശോധിക്കാമെന്ന് ഉറപ്പു നൽകിയ ശേഷമാണു പിന്മാറിയത്. ചിതൽവെട്ടി വാർഡിൽ റീ പോളിങ് വേണമെന്നാവശ്യപ്പെട്ടു സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ജിയാസുദ്ദീൻ കലക്ടർക്കു പരാതി നൽകി. ഇവിടെ സി.പി.ഐക്ക് അഞ്ചും സി.പി.എമ്മിനു രണ്ടും അംഗങ്ങളാണുള്ളത്. നിയോജകമണ്ഡലത്തിൽ വിവിധയിടങ്ങളിൽ സി.പി.എമ്മും സി.പി.ഐയും തമ്മിൽ ഭിന്നത നിലനിൽക്കുന്നുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.