''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആനപെട്ടകോങ്കല്‍ നെടുങ്ങള്ളുര്‍പച്ച വനത്തില്‍ വന്യമൃഗങ്ങള്‍ക്ക് ദാഹമകറ്റാന്‍ വനം വകുപ്പ് കുളം കുഴിച്ചു


പുനലൂര്‍: തെന്മല ഫോറസ്റ്റ് ഡിവിഷനിലെ ആനപെട്ടകോങ്കല്‍ നെടുങ്ങല്ലൂര്‍പച്ച വനത്തില്‍ വന്യമൃഗങ്ങള്‍ക്ക് ദാഹമകറ്റാന്‍ വനം വകുപ്പ് കുളം കുഴിച്ചു.
നെടുങ്ങല്ലൂര്‍പച്ചയിലെ വനം പുനരുദ്ധാരണ സമിതിയുടെ നീണ്ട നാളെത്തെ ആവശ്യം പരിഗണിച്ചാണ് കുളം നിര്‍മ്മിച്ചത്. വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായ പശ്ചിമഘട്ട മലനിരകളിലെ നിത്യഹരിതവനം 1960 കാലഘട്ടങ്ങളില്‍ കൂപ്പ് വെട്ടലില്‍ നശിച്ച്‌ പോയിരുന്നു. പിന്നീട് ഇവിടം പ്ലാന്റേഷനാക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെടുകയായിരുന്നു. കാല്‍ നൂറ്റാണ്ടിന് ശേഷം ഇവിടം സ്വാഭാവിക വനമായി. ഇത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ കര്‍മ്മ സമിതി രൂപികരിച്ചു. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ച്‌ പലതവണ വനയാത്ര സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞവര്‍ഷംസമിതി സംഘടിപ്പ വന യാത്രയില്‍ മന്ത്രി കെ.രാജുവും പങ്കെടുത്തു. തുടര്‍ന്നാണ് വനത്തില്‍ മൃഗങ്ങള്‍ക്ക് വെളളം കുടിക്കാന്‍ കുളം കുഴിക്കുകയും സ്വാഭാവിക വനം സംരക്ഷിക്കാന്‍ നടപടി ആരംഭിക്കുകയും ചെയ്തത്.
സമിതിയുടെ ഏഴാമത്തെ വനയാത്ര അടുത്ത മാസം 13ന് നടക്കും. ഈയാത്രയിലും മന്ത്രി കെ.രാജു പങ്കെടുക്കുമെന്ന് സമിതി പ്രസിഡന്റ് എ.ടി ഫിലിപ്പും സെക്രട്ടറി വി. അശോകനും അറിയിച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.