''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വന്യജീവി ആക്രമണത്തില്‍ ഭക്ഷണത്തിനു പോലും ഗതിയില്ലാതെ മലയോര ഗ്രാമങ്ങള്‍ വലയുന്നു

  • നാട്ടില്‍ ഇറങ്ങി വിളകള്‍ നശിപ്പിക്കുന്ന മൃഗങ്ങള്‍ പെരുകി.
  • വന്യജീവി ആക്രമണങ്ങള്‍ക്ക് നഷ്ടപരിഹാരങ്ങള്‍ ലഭിക്കുന്നില്ല.

പുനലൂര്‍: മലയോര മേഖലയിലേക്ക് സർക്കാരിന്റെ പിന്തുണയോടെ എത്തിയവരടക്കമുള്ള ആയിരക്കണക്കിന് ജനങ്ങൾ തങ്ങളുടെ ജീവിതമാർഗം അടയുന്നത് കൺമുന്നിൽ കാണുകയാണ്. സി കേശവൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭക്ഷ്യോൽപ്പാദനം വർധിപ്പിക്കാൻ മലയോര മേഖലയിലേക്ക് കുടിയേറിയവരും അവരുടെ പിൻമുറക്കാരുമടക്കം ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ തകർന്നുപോകുന്നത്.
മനുഷ്യന് ആവശ്യമുള്ളതെന്തും കവർന്നെടുക്കുന്ന വന്യജീവി സംഘങ്ങളുടെ പിടിയിലാണ് കിഴക്കൻ മലയോരമെന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല. നെല്ല്, നാളീകേരം, മരച്ചീനി, മറ്റു കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങി ഒരു കൃഷിയും സാധ്യമല്ലാത്ത അവസ്ഥയിലാണ് തെന്മല, ആര്യങ്കാവ്, പിറവന്തൂർ, കുളത്തൂപ്പുഴ, അഞ്ചൽ തുടങ്ങിയ കിഴക്കൻ മലയോര പ്രദേശങ്ങൾ.
പിറവന്തൂർ പാതിരിക്കൽ വേണു 60 സെന്റ് സ്ഥലത്ത് മരച്ചീനി, വാഴ എന്നിവ കൃഷി ചെയ്തിരുന്നു. കാട്ടുപന്നികൾ കൂട്ടമായി വന്ന് മരച്ചീനി തോണ്ടി പുറത്തിട്ടു. വളർന്നുവരുന്ന വാഴത്തൈകൾ മുറിച്ചിട്ടു. പിറവന്തൂർ പഞ്ചായത്തിലെ വെള്ളംതെറ്റി, കറവൂർ, കടശ്ശേരി, അമ്പനാർ, ചെമ്പനരുവി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വന്യജീവിശല്യം രൂക്ഷമാണ്. കുമരംകുടി എസ്‌റ്റേറ്റിൽ തൊഴിലാളികളെ പലപ്പോഴും ആന ഓടിക്കാറുണ്ട്. കോട്ടയ്ക്കയം  എസ്‌റ്റേറ്റിലും തൊഴിലാളികളെ ആന ആക്രമിച്ചു. 
ചണ്ണയ്ക്കാമണ്ണിൽ ആതിരാഭവനിൽ വി ജയൻ 38 വർഷമായി കൃഷിചെയ്ത് ജീവിക്കുന്നു. ഇപ്പോൾ വിളകളൊന്നും കിട്ടുന്നില്ല. വന്യജീവികൾ എല്ലാം കവർന്നെടുക്കുന്നു. കുരങ്ങുകൾ പപ്പായ മരത്തിൽ കയറി കായും ഇലയും തണ്ടുമെല്ലാം തിന്നുതീർക്കുന്നു. മലയണ്ണാൻ തേങ്ങയും ഇളനീരും കഴിക്കുന്നു. ചെറുകടവ് ശാന്താ സദനത്തിൽ ശാന്തമ്മയുടെ വീട്ടിൽ മൂന്നു തവണ ആന വന്ന് ഭീഷണിപ്പെടുത്തി. ഇഞ്ചി, മഞ്ഞൾ, പയർ എന്നീ കൃഷികൾ കാട്ടുപന്നിയും മയിലും ഇല്ലാതാക്കി. റബർ മാത്രമാണ് മിച്ചം കിട്ടുന്നത്. എട്ട് വയസ്സിൽ മലയോരത്ത് വന്നതാണ് ശാന്തമ്മ. 71 വയസ്സായി ഇപ്പോൾ. ഈ കാലത്തിനിടയിൽ ഇതുപോലെ വന്യജീവി ആക്രമണങ്ങൾ ഉണ്ടായിട്ടില്ലെന്ന് അവർ പറഞ്ഞു.
പുലികൾ കാടിറങ്ങിയാൽ എസ്‌റ്റേറ്റുകളിൽ മേഞ്ഞുനടക്കുന്ന കന്നുകാലികളെ കൊന്ന് കൊണ്ടുപോകും. എസ്‌റ്റേറ്റുകളിൽ നിന്ന് കിട്ടിയില്ലെങ്കിൽ രാത്രി തൊഴുത്തിൽ കയറി  പിടിച്ചുകൊണ്ടുപോകും. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ പുലിശല്യം രൂക്ഷമാണ്. 
കഴുതുരുട്ടിയിൽ നിന്ന് അച്ചൻകോവിലിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനിൽ മരച്ചില്ലകൾ വെട്ടി വൃത്തിയാക്കുന്ന തുളസീധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നിരവധി തവണ വന്യജീവികളുടെ ആക്രമണം നേരിടേണ്ടിവന്നു.മാമ്പഴത്തറ, കുറവന്താവളം മേഖലകളിൽ ഏതു സമയവും കാട്ടാനയും പുലിയുമടക്കമുള്ള വന്യജീവികളുടെ ആക്രമണമുണ്ടാകുന്നു. തോണിച്ചാൽ, ഒറ്റക്കൽ, തെന്മല, ചാലിയക്കര എന്നിവിടങ്ങളിലും വന്യജീവി ആക്രമണം രൂക്ഷമാണ്. 
സംസ്ഥാന പ്ലാന്റേഷൻ കോർപറേഷൻ, സ്വകാര്യവ്യക്തികൾ എന്നിവരുടെ തോട്ടങ്ങളിൽ  മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. വനവും തോട്ടവും വൈദ്യുതവേലി കെട്ടി വേർതിരിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം പൂർണമായും നടപ്പായിട്ടില്ല. വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്കും പരിക്കേൽക്കുന്നവർക്കുമുള്ള ധനസഹായം വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച പ്ലാന്റേഷൻ കോർപറേഷന്റെ പത്തനാപുരത്തെ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.