''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കയ്യില്‍ കിട്ടുന്നതെല്ലാം നശിപ്പിച്ച് വാനരസേന;പൊറുതി മുട്ടി ജനം


പുനലൂര്‍:വന്യജീവി സംരക്ഷണം വേണ്ട എന്ന് പറയുന്നില്ല.എന്നാല്‍ വന്യജീവി സംരക്ഷണം മനുഷ്യനെ മറന്നുകൊണ്ടാകരുത്.മലയോര മേഖലകളിലെ ജനങ്ങള്‍ നാളുകളായി കൃഷി നശിപ്പിക്കുന്ന വന്യ മൃഗങ്ങളെക്കൊണ്ട് പോരുതിമുട്ടാന്‍ തുടങ്ങിയിട്ട്. പന്നിയും,കുരങ്ങും, ആനയും കൃഷി നശിപ്പിക്കുവാന്‍ തുടങ്ങിയിട്ട് നാളുകളായി.എന്നാല്‍ ഇതിന് ഒരു പരിഹാരമോ കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങളോ നികത്തപ്പെടുന്നില്ല എന്നുള്ളതാണ് വാസ്തവം.

ശാസ്താംകോട്ടയില്‍ ജനജീവിതത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ കുരങ്ങുകളെ തെന്മലയിലെ വനത്തിലേക്ക് തുറന്നുവിട്ടപ്പോള്‍ എല്ലാ പ്രശ്‌നത്തിനും പരിഹാരമായെന്ന് കരുതിയെങ്കിൽ തെറ്റി.
തെന്മലയില്‍ വനത്തിനു പുറത്താണ് ഇപ്പോൾ ശാസ്താംകോട്ട കുരങ്ങുകളുടെ കളി. മരങ്ങളിൽ കാത്തിരുന്ന് വീടുകളില്‍ ഒളിയാക്രമണം നടത്തുന്ന വാനരർ മനുഷ്യനു വേണ്ടി ഒന്നും ബാക്കിവെയ്ക്കുന്നില്ല. തെന്മല, ആര്യങ്കാവ്, ഇടമൺ, പിറവന്തൂർ ഭാഗങ്ങളിൽ കുരങ്ങുശല്യം രൂക്ഷമാണ്. സ്ത്രീകൾ മാത്രമേ വീട്ടിലുള്ളൂവെങ്കിൽ ഒരു വിരട്ടലും കുരങ്ങുകളോട് നടക്കില്ല. അടുക്കളയിൽ കയറി പാത്രത്തോടെ ഭക്ഷണം എടുത്തുകൊണ്ടുപോകും. കൈയ്യിൽ തെറ്റാലിയുമായി നിൽക്കുന്ന പുരുഷന്മാരെ കണ്ടാൽ മാത്രം അകന്നുപോകും. വാതിലടച്ച് പോയാലും ചെറിയ വിടവുകളിൽ കൂടി അകത്തുകടന്ന് എല്ലാം കവർന്നെടുത്ത് കൊണ്ടുപോകും.

കാടുകളിൽ കഴിയുന്ന കുരങ്ങുകൾ നാട്ടിൽ നിന്നെത്തിയ ബന്ധുക്കളെ സ്വീകരിക്കില്ല. അപ്പോൾ ഇവരുടെ ജീവിതം കാടിനു പുറത്ത് മനുഷ്യവാസ കേന്ദ്രങ്ങളിലായി. മലയണ്ണാൻ കയറി പകുതി തുരന്നുവെച്ച നാളികേരം കൈക്കലാക്കി നാളികേര കൃഷിയും അവതാളത്തിലാക്കുകയാണ് കുരങ്ങുകൾ.
കുട്ടികൾ സ്‌കൂളിൽ പോകുമ്പോൾ അവരെ ആക്രമിച്ച് ഭക്ഷണപ്പൊതികൾ പിടിച്ചെടുക്കും. 27 മലയിലെ ഗോപിയുടെ തെങ്ങ്, വാഴ കൃഷിയാകെ നശിപ്പിച്ചത് ആനക്കൂട്ടമാണ്. ആനകളെ പേടിച്ച് മലയിറങ്ങിയ ഗോപി രണ്ടാഴ്ചയോളം നെടുമ്പാറയിൽ മകളുടെയടുത്ത് താമസിച്ചു. നെടുമ്പാറയിൽ പുലികൾ ഇടയ്ക്കിടെ ആക്രമണം നടത്തുന്നുവെന്ന് മകളുടെ ഭർത്താവ് വേണു പറഞ്ഞു. തോട്ടം തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് സ്ഥിരമായി പുലികൾ വരുന്നുവെന്ന് വേണു പറഞ്ഞു.
ആനപെട്ടകൊങ്കല്‍,തെന്മല, ആര്യങ്കാവ് തുടങ്ങിയ മേഖലകളിലെ വന്യജീവിശല്യം നിയന്ത്രിക്കാനുള്ള അടിയന്തിര നടപടികളെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് സിപിഐ എം പുനലൂർ ഏരിയ സെക്രട്ടറി എസ് ബിജുവും തെന്മല ലോക്കൽ സെക്രട്ടറി വി എസ് മണിയും പറഞ്ഞു. കേന്ദ്ര സർക്കാർ വന നിയമങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തണം. ഇതിനായി സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.