
പുനലൂര്‍: പുനലൂര്‍ -അഞ്ചല്‍ പാതയിലെ കരവാളൂരില്‍ നിന്ന് ആരംഭിക്കുന്ന അരീപ്ലാച്ചി റോഡിലെ പാര്‍ശ്വഭിത്തിക്ക് കൈവരികള്‍ നിര്‍മ്മിക്കാത്തത് അംഗന്‍വാടിയി കുട്ടികള്‍ക്ക് ഭീഷണിയാവുന്നു.
പഞ്ചായത്തിലെ 11-ാംവാര്‍ഡില്‍ കുണ്ടുമണ്‍ അംഗന്‍വാടിയുടെ മുന്നിലൂടെ കടന്ന് പോകുന്ന റോഡിന്റെ പാര്ശ്വഭിത്തിക്കാണ് ഇനിയും കൈവരികള്‍ നിര്‍മ്മിക്കാത്തത്. അംഗന്‍വാടിക്ക് സമീപത്ത് കൂടി 20 അടി താഴ്ചയിലൂടെ ഒഴുകുന്ന തോടിന്‍െറ വശത്താണ് റോഡിന് പാര്‍ശ്വഭിത്തി നിര്‍മ്മിച്ചിട്ടുള്ളത്. 30ല്‍ അധികം കുരുന്നുകളാണ് അംഗന്‍വാടിയില്‍ പഠിക്കുന്നത്. കുട്ടികള്‍ കളിക്കുമ്പോള്‍ കാലാെന്ന് വഴുതിയാല്‍ തോട്ടിലേക്കാവും വീഴുക. ഇതുകാരണം രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ കടുത്ത ആശങ്കയിലാണ്.
ഇടിഞ്ഞ് പോയ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മിക്കാത്തതും റോഡ് നവീകരിക്കാത്തതും നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പാര്‍ശ്വഭിത്തി മുകളില്‍ കൈവരി സ്ഥാപിക്കാനും റോഡ് നവീകരിക്കാനും ഫണ്ട് അനുവദിച്ചെന്ന് ജനപ്രതിനിധികള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ഇനിയെങ്കിലും ഇതിനുളള നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യവുമായി രക്ഷാകര്‍ത്താക്കളും നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ