''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുട്ടികൾക്കും യുവതി യുവാക്കൾക്കും അസാപിന്റെ വേനലവധിക്കാല തൊഴിൽ നൈപുണ്യ പരിശീലനം


കുട്ടികൾക്കും യുവതി യുവാക്കൾക്കും അസാപിന്റെ വേനലവധിക്കാല തൊഴിൽ നൈപുണ്യ പരിശീലനം

വേനലവധിക്കാലത്തു സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പുകളുടെ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയായ അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ്),  15 - 25 വയസ്സ് പ്രായപരിധിയിൽ വരുന്നവർക്ക്  വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു സമ്മർ സ്കിൽ സ്കൂൾ പ്രോഗ്രാമിൽ വിവിധ തൊഴിൽ മേഖലകളിൽ ദേശീയ തലത്തിലുള്ള  ഹ്രസ്വകാല തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നു.

180 മണിക്കൂർ തിയറി പ്രാക്ടിക്കൽ പരിശീലത്തോടോപ്പോം അതേ മേഖലയിലുള്ള വ്യവസായ സ്ഥാപനങ്ങളിൽ  തൊഴിൽ പരിചയത്തിനായി ഇന്റേൺഷിപ്പും നൽകുന്നു. ജില്ലയിലെ അസാപിന്റെ പഠന കേന്ദ്രങ്ങളിൽ വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്കിൽ ഡെവലൊപ്മെൻറ് കോർപറേഷന്റെയും സംസ്ഥാന സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും അസാപിന്റെയും സംയുക്തത സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. 

ഫാഷൻ ഡിസൈനർ, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് , ജി.സ്.ടി അക്കൗണ്ട്സ് അസിസ്റ്റന്റ്, ഇവൻറ് മാനേജ്‌മന്റ്, ടാറ്റ എൻട്രി ഓപ്പറേറ്റർ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (മെഡിക്കൽ ),ബ്യൂട്ടി തെറാപ്പിസ്റ്റ്, മൊബൈൽ ഹാൻഡ്സെറ്റ് റിപ്പയർ, ഹാൻഡ് എംബ്രോയ്‌ഡർ, ഇലെക്ട്രിഷ്യൻ, റീറ്റെയ്ൽ സെയിൽസ്/ട്രെയിനീ തുടങ്ങിയ തൊഴിൽ മേഖലകളിലാണ് പരിശീലനം നൽകുന്നത്.

Rs.10,000/- Rs.12,500/ വരെ ഫീസ് വരുന്ന ഈ കോഴ്‌സുകൾ പട്ടിക ജാതി /പട്ടിക വർഗ , BPL വിഭാഗത്തിലുള്ളവർ, നോൺ ക്രീമിലയെർ, SEBC -OEC വിഭാഗം ,അംഗപരിമിതർ എന്നിവർക്ക് സർക്കാരിന്റെ ഇൻസെന്റീവ് ലിങ്ക്ഡ് ഫീസ് ഘടന പ്രകാരം ഫീസിളവ് ലഭിക്കും. ഇവർ 1000 രൂപ വീതമുള്ള എക്സാം ഫീസ് മാത്രം നൽകിയാൽ മതി. ജനറൽ വിഭാഗങ്ങളിൽ പെടുന്നവർക്ക്  മുഴുവൻ കോഴ്സ് ഫീസിന്റെ 75 % രണ്ടു തവണകളിലായി അടച്ചു കോഴ്സിൽ ചേരുവാൻ സാധിക്കുന്നതാണ്.

 കോഴ്സിൽ ചേരുവാൻ www.asapkerala.gov.in  എന്ന വെബ്സൈറ്റിലുള്ള summer skill skool എന്ന ലിങ്കിലെ students application open  ലോഗിൻ ചെയ്യുക. കോഴ്സുകളുടെയും പഠനകേന്ദ്രങ്ങളുടെയും വിവരങ്ങൾ ഇതിൽ ലഭ്യമാകും. കോഴ്സിൽ ചേരുവാനുള്ള അടിസ്ഥാന യോഗ്യതകൾ വിശദമായി മനസിലാക്കി കോഴ്സുകൾ തെരെഞ്ഞെടുക്കേണ്ടതാണ്.

 ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ വഴിയും, അസാപ് കേന്ദ്രങ്ങൾ വഴിയും, സ്വന്തമായും അപേക്ഷ സമർപ്പിക്കുവാനാവുന്നതാണ്. അപേക്ഷാനന്തരം ലഭിക്കുന്ന സ്ലിപ്പിന്റെ പ്രിന്റൗട്ടും  അതിൽ പറഞ്ഞിരിക്കുന്ന രേഖകളുമായി സ്ലിപ്പിൽ നിർദേശിച്ച  അസാപ് പഠന കേന്ദ്രങ്ങളിൽ 250 രൂപയുമായി (റെജിസ്ട്രേഷൻ ഫീസ്) , 10 /02 /2018 ൽ ഹാജരാക്കേണ്ടതാണ്.

അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി 8th ഫെബ്രുവരി 2018 . വിശദവിവരങ്ങൾക്ക് 9495999706, 9995925844 , 9496817619 , 9633582236 എന്നിവയിൽ ബന്ധപെടുക .
ആസാപ് വെബ്‌സൈറ്റ് വിസിറ്റ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.