''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നീരുറവയിലും പൊതുനിരത്തിലും മാലിന്യ നിക്ഷേപത്തിനെതിരെ നാട്ടുകാരുടെ കൂട്ടായ്മ


കുളത്തൂപ്പുഴ: നീരുറവയിലും പൊതുനിരത്തിലും രാത്രിയുടെ മറവില്‍ മാലിന്യം നിക്ഷേപിച്ച്‌ മുങ്ങുന്നവരെ കുടുക്കാന്‍ നാട്ടുകാര്‍ കൈകോര്‍ത്തു. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി നിവാസികളാണ് മാലിന്യനിക്ഷേപകരെ കൈയ്യോടെ പിടികൂടാന്‍ നിരീക്ഷണ കാമറ ഒരുക്കി കാത്തിരിക്കുന്നത്.
കല്ലടയാറിന്റെ തീരങ്ങളിലും നടപ്പാതകളിലും കോഴിക്കടകളിലെയും പച്ചക്കറി സ്റ്റാളുകളിലെയും പുഴുവരിക്കുന്ന മാലിന്യം ദിനപ്രതി കുമിഞ്ഞ് കൂടിയതോടെയാണ് നാട്ടുകാര്‍ ഒന്നിച്ചത്. തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയുടെ ഇരുവശവും താമസിക്കുന്ന ജനങ്ങള്‍ മാലിന്യ നിക്ഷേപത്താല്‍ വലയുകയാണ്. ഇത് തടയുന്നതിന് രാത്രികാലങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തിയെങ്കിലും അത് ഫലം കണ്ടില്ല. ഇതിനെ തുടര്‍ന്നാണ് പാതയോരങ്ങലില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്.
നിലവിലെ മാലിന്യം നീക്കം ചെയ്ത നാട്ടുകാര്‍ പ്രദേശം നീരീക്ഷണത്തിലാണെന്ന മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്.നളിനിഅമ്മ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം റെജി ഉമ്മന്‍ അദ്ധ്യക്ഷത വഹിച്ചു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷൈജു കുളത്തൂപ്പുഴ, കുളത്തൂപ്പുഴ അഡീഷണല്‍ എസ്.എെ പത്മനാഭന്‍, സി.പി.ഒ അജിത്, അംഗന്‍വാടി ടീച്ചര്‍ ഉഷാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.