''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇടതു വലതുകര കനാലുകള്‍ തുറന്നു; പുനലൂര്‍, കൊട്ടാരക്കര, കൊല്ലം താലൂക്കുകളിലായി 390 കിലോമീറ്റര്‍ ദൂരം വരുന്ന കനാല്‍ ശൃംഖലയാണുള്ളത്.


പുനലൂര്‍: കല്ലട ജലസേചനപദ്ധതിയിലെ ഇടതു വലതുകര കനാലുകള്‍ തുറന്നു. രണ്ടു ദിവസത്തിനുള്ളില്‍ കനാല്‍ പരിധിയില്‍ മുഴുവനും വെള്ളമെത്തും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഇടതു വലതു കര മെയിന്‍ കനാലും ഉപകനാലുമായി 1200 കിലോമീറ്ററോളം ദൂരത്തില്‍ വെള്ളമെത്തും. ഇതിനിടെ ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപണികള്‍ നടത്തിയ ഒറ്റക്കല്‍ തടയണയിലെ ചോര്‍ച്ചമൂലം ജലം കനാല്‍ വഴി ചോര്‍ന്നത് കെ.ഐ.പി അധികൃതര്‍ അന്വേഷിച്ചു തുടങ്ങി. കനാലുകള്‍ പല സ്ഥലത്തും വൃത്തിയാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഗ്രാമീണമേഖല ഉള്‍പ്പടെ നാടെങ്ങും കടുത്ത വരള്‍ച്ച നേരിടുമ്ബോഴും ത്രിതല പഞ്ചായത്ത് അധികൃതര്‍ നിസംഗതയിലാണ്. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലേയും കനാലുകള്‍ വൃത്തിയാക്കിയില്ല. വേനല്‍കാല ജലവിതരണത്തിനായി ഡിസംബര്‍ മാസം പകുതിയോടെ അതതു പഞ്ചായത്ത് മേഖലയിലെ കനാലുകള്‍ വൃത്തിയാക്കണമെന്ന് കലക്ടറേറ്റില്‍ നവംബര്‍ ആദ്യം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ലാ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. വേനല്‍ കടുക്കുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ സര്‍ക്കാര്‍ ഓരോ ജില്ലക്കും ഓരോരുത്തര്‍ക്ക് ചുമതല നല്‍കിയായിരുന്നു ത്രിതല പഞ്ചായത്ത് അധികാരികള്‍ വരെയുള്ളവരുടെ അവലോകന യോഗങ്ങള്‍ ജില്ലകളില്‍ വിളിച്ചുചേര്‍ത്തത്. ജലാശയ നവീകരണത്തിനും മറ്റും പണവും അനുവദിച്ചിരുന്നു. എന്നാല്‍ പകുതിയോളം ഗ്രാമപഞ്ചായത്തുകളും കനാല്‍, ജലാശയ നവീകരണങ്ങള്‍ പൂര്‍ത്തിയാക്കിയില്ല.

പലയിടങ്ങളിലും തൊഴിലുറപ്പു തൊഴിലാളികള്‍ പണിയില്ലാതെ വെറുതെയിരിക്കുന്ന അവസ്ഥയിലാണ് അധികാരികളുടെ അനാസ്ഥ. കാട് വെട്ട്, എക്കലുകള്‍ നീക്കം ചെയ്യല്‍, മറ്റു തടസങ്ങള്‍ നീക്കല്‍ എന്നിവയാണ് കനാല്‍ മേഖലയിലെ പണികള്‍. ഇവ തീര്‍ത്തെങ്കില്‍ മാത്രമേ ജലവിതരണം തടസമില്ലാതെ നടത്താനാകൂ. മൂന്നു ജില്ലകളിലെ 92 വില്ലേജുകളിലായി 912 കിലോമീറ്റര്‍ പ്രധാന കനാലും ഉപകനാലുകളുമായുള്ള ശൃംഖലയാണ് തെന്മല പരപ്പാര്‍ ഡാമിന് താഴെയുള്ള ലുക്ക് ഔട്ട് തടയണയില്‍ നിന്ന് ആരംഭിക്കുന്ന വലതുകര കനാലിനുള്ളത്.

ഇവിടെ ആരംഭിക്കുന്ന ഇടതുകര കനാലിന്റെ ഭാഗമായി പ്രധാന കനാലും ഉപകനാലുകളുമായി പുനലൂര്‍, കൊട്ടാരക്കര, കൊല്ലം താലൂക്കുകളിലായി 390 കിലോമീറ്റര്‍ ദൂരം വരുന്ന കനാല്‍ ശൃംഖലയാണുള്ളത്. കുടിവെള്ള ക്ഷാമവും കൃഷിനാശവും മൂലം കര്‍ഷകര്‍ കനാല്‍ വെള്ളത്തിനായി മുറവിളി ഉയര്‍ന്നതോടെയാണ് ഇടത്വലത് കര കനാലിലൂടെ ഡാമില്‍ നിന്നും വെള്ളം തുറന്നുവിട്ടത്. തെന്മല ഡാമില്‍ ജലനിരപ്പും കുറവാണ്. കഴിഞ്ഞ മൂന്നുമാസമായി വേനലിനായി ശേഖരിച്ചിരിക്കുന്ന ജലം അടുത്ത 10 ദിവസമെങ്കിലും തുറന്നുവിടാനാണ് കെ.ഐ.പി അധികൃതരുടെ തീരുമാനം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.