''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ശുചീകരണം പാതിവഴിയില്‍ ഉപേക്ഷിച്ചു വലതുകര കനാല്‍ വഴിയുളള ജലവിതരണം ആരംഭിച്ചു


പുനലൂര്‍: ജലക്ഷാമം രൂക്ഷമായി തുടങ്ങിയതോടെ കല്ലട ഇറിഗേഷന്റെ വലതുകര കനാല്‍ വഴിയുള്ള ജലവിതരണം ആരംഭിച്ചു. ഇന്നലെ രാവിലെ 8ന് ഒറ്റക്കല്‍ തടയണയില്‍ നിന്നാണ് ജലവിതരണം തുടങ്ങിയത്. ഒറ്റക്കല്‍ ലുക്കൗട്ട് തടയണയുടെ ഷട്ടര്‍ ഘട്ടം ഘട്ടമായി ഒരു മീറ്റര്‍ വരെ ഉയര്‍ത്തിയാണ് വെള്ളം ഒഴുക്കുന്നത്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വേനല്‍ക്കാല കൃഷികള്‍ക്ക് വേണ്ടിയാണ് ജലവിതരണം.
ഈ വര്‍ഷം ശക്തമായ മഴ ലഭിച്ചതോടെ തെന്മല പരപ്പാര്‍ അണക്കെട്ടില്‍ വിതരണത്തിന് ആവശ്യമായ ജലം ശേഖരിക്കാന്‍ സാധിച്ചിട്ടുണ്ട്. യാതൊരും ആശങ്കയും ഇല്ലാതെ ഇത്തവണ വേനല്‍ക്കാല ജലവിതരണം നടത്താന്‍ കഴിയുമെന്ന് കെ.ഐ.പി അധികൃതര്‍ അറിയിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ ഡാമിലെ ജലവിതാനം താഴ്ന്നത് ജലവിതരണത്തെ ബാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ 116.72 സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ ഇന്നലെ 115.68 മീറ്റര്‍ ജലനിരപ്പാണ് രേഖപ്പെടുത്തിയത്. അണക്കെട്ടിനോട് ചേര്‍ന്ന പവര്‍ ഹൗസിലെ ഒരു ജനറേറ്ററില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച ശേഷം പുറത്തേക്ക് വിടുന്ന വെളളം ഒറ്റക്കല്‍ തടയണയിലൂടെയാണ് കനാലിലെത്തിക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ വലത് കര കനാല്‍ വേണ്ട വിധത്തില്‍ ശുചീകരിക്കാതെയാണ് വെളളം ഒഴുക്കുന്നതെന്ന പരാതി ശക്തമാണ്. ഒറ്റക്കല്‍ മുതല്‍ പത്തനാപുരം വാഴത്തോട് വരെയുളള ഭാഗങ്ങളില്‍ കനാലിലെ കാട് നീക്കം ചെയ്യാന്‍പോലും അധികൃതര്‍ തയാറായിട്ടില്ല.
മാലിന്യങ്ങള്‍ കനാലില്‍ തള്ളുന്നതും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഒറ്റക്കല്‍ തടയണയില്‍ നിന്ന് ആരംഭിക്കുന്ന ഇടത്കര കനാല്‍ വഴിയുളള ജലവിതരണം ആരംഭിക്കാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.