
കുളത്തൂപ്പുഴ: നിയന്ത്രണംവിട്ട കാര്‍ പാതയോരത്തെ മരത്തിലിടിച്ച് യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്ക്. നെല്ലിമൂട് സ്വദേശികളായ സബീന, സിനി, അസിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് അഞ്ചല്‍-കുളത്തൂപ്പുഴ പാതയില്‍ ചന്ദനക്കാവ് ജംഗ്ഷന് സമീപമായിരുന്നു അപകടം. അഞ്ചലില്‍ നിന്ന് കുളത്തൂപ്പുഴയിലേക്ക് വരികയായിരുന്ന കാര്‍ തിങ്കള്‍കരിക്കം കയറ്റം കഴിഞ്ഞുള്ള വളവില്‍ നിയന്ത്രണം വിട്ട് എതിര്‍വശത്തെ മാവില്‍ ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ