''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കല്ലടയാറ്റിലെ ചെങ്കുളം കടവില്‍ കാല്‍നടയ്ക്കായി തൂക്കുപാലം നിര്‍മിക്കുന്ന പദ്ധതി ഇല്ലാതായി


പുനലൂര്‍ : കല്ലടയാറ്റിലെ ചെങ്കുളം കടവില്‍ കാല്‍നടയ്ക്കായി തൂക്കുപാലം നിര്‍മിക്കുന്ന പദ്ധതി ഇല്ലാതായി. പുനലൂര്‍ നഗരസഭയെയും ഏരൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ പാലത്തിനായി തയ്യാറാക്കിയ പദ്ധതി തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനെത്തുടര്‍ന്നാണ് ഉപേക്ഷിക്കപ്പെട്ടത്. അപകടഭീതി ഉള്ളിലൊതുക്കി കടത്തുവള്ളത്തില്‍ അക്കരെയിക്കരെ കടക്കുകയാണ് ഇപ്പോഴും ജനം.
പുനലൂര്‍ നഗരസഭയിലെ മൈലയ്ക്കല്‍ വാര്‍ഡിനെയും ഏരൂര്‍ പഞ്ചായത്തിലെ ആയിരനല്ലൂര്‍ വാര്‍ഡിനെയും വേര്‍തിരിക്കുന്നതാണ് കല്ലടയാറ്റിലെ ചെങ്കുളം കടവ്. ഏരൂര്‍ പഞ്ചായത്തിലാണെങ്കിലും ആയിരനല്ലൂര്‍ വാര്‍ഡിലെ ജനങ്ങള്‍ കൂടുതലായും എത്തുന്നത് പുനലൂരിലാണ്. ഇവിടെയുള്ള കുട്ടികളില്‍ നല്ലൊരു ശതമാനവും പഠിക്കുന്നതും പുനലൂര്‍ പട്ടണത്തിലെ സ്കൂളുകളിലാണ്. നഗരസഭയുടെ നടത്തുന്ന കടത്തുവള്ള സര്‍വീസാണ് അക്കരെയിക്കരെ കടക്കാന്‍ ഇവിടെയുള്ളവര്‍ക്ക് ആശ്രയം. മഴപെയ്ത് ആറ്റില്‍ വെള്ളമുയരുമ്ബോള്‍ കടത്തുവള്ളത്തിലെ യാത്ര ആശങ്കാജനകമാണ്.
മൂന്നുവര്‍ഷംമുന്‍പ്, മൈലയ്ക്കല്‍ വാര്‍ഡ് കൗണ്‍സിലറായിരുന്ന വി.പി.ഉണ്ണിക്കൃഷ്ണന്‍ നഗരസഭാ ഉപാധ്യക്ഷനായിരിക്കെയാണ് ഇവിടെ തൂക്കുപാലം നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. സര്‍ക്കാര്‍ സ്ഥാപനമായ 'കെല്ലി'നെയാണ് ചുമതല ഏല്‍പ്പിച്ചത്. കെല്‍ അധികൃതര്‍ 1.15 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. 115 മീറ്ററാണ് പാലത്തിന് നീളം കണക്കാക്കിയത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇരുകരയിലും ഭൂമി വിട്ടുനല്‍കാന്‍ ഉടമകള്‍ സമ്മതിച്ചു. പദ്ധതി തയ്യാറാക്കി ഫണ്ടിനായി സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ് വന്നതോടെ പദ്ധതിക്ക് പിന്നാലെ ആരും പോകാനില്ലാതായി. പദ്ധതി വിസ്മൃതിയിലാവുകയും ചെയ്തു.
ചെങ്കുളത്തുനിന്ന് പുനലൂരിലേക്ക് 4.5 കിലോമീറ്റര്‍ ദൂരംമാത്രമേയുള്ളൂ. ആയിരനല്ലൂരിലെ ജനങ്ങള്‍ക്ക് അപകടഭീതിയില്ലാതെ പുനലൂരിലേക്ക് വരാമെന്നതാണ് തൂക്കുപാലം വന്നാലുള്ള നേട്ടം. കുട്ടികളുടെ യാത്രയാണ് ഇതുവഴി ഏറെ സുരക്ഷിതമാകുന്നത്. കടത്തുവള്ളം ഒഴിവാക്കുകയും ചെയ്യാം. കടത്തുവഴിയല്ലെങ്കില്‍ നിലവില്‍ ആയിരനല്ലൂരിലുള്ളവര്‍ക്ക് കിലോമീറ്ററുകള്‍ ചുറ്റിമാത്രമേ പുനലൂരിലെത്താനാവൂ.
''ചെങ്കുളത്ത് കോണ്‍ക്രീറ്റ് പാലം പ്രായോഗികമല്ല. കടത്തുവള്ളത്തിലെ യാത്ര വേണ്ടത്ര സുരക്ഷിതവുമല്ല. ഏറെ കഷ്ടപ്പെട്ട് പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും പിന്നീട് അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ കിട്ടാതിരുന്നതാണ് പദ്ധതി ഇല്ലാതാവാന്‍ കാരണം''

വി.പി.ഉണ്ണിക്കൃഷ്ണന്‍ ,മുന്‍ ഉപാധ്യക്ഷന്‍, പുനലൂര്‍ നഗരസഭ.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.