''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വന്‍ സമ്മാനത്തുക നല്‍കി കോളജ് വിദ്യാര്‍ഥികളില്‍നിന്ന് മാത്രമായി സംരംഭക ആശയങ്ങള്‍ സ്വരൂപിക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍


വന്‍ സമ്മാനത്തുക നല്‍കി കോളജ് വിദ്യാര്‍ഥികളില്‍നിന്ന് മാത്രമായി സംരംഭക ആശയങ്ങള്‍ സ്വരൂപിക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്യുഎം) ഏപ്രിലില്‍ ഐഡിയ ഫെസ്റ്റ് നടത്തും.

വിദ്യാര്‍ഥികളില്‍ സംരംഭക സംസ്കാരം പരമാവധി പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്യുഎം പത്താമത് ഐഡിയ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. രണ്ടു ഘട്ടങ്ങളിലായാണ് അപേക്ഷ സ്വീകരിക്കുന്നത്. ആദ്യഘട്ട അപേക്ഷകള്‍ ഫെബ്രുവരി 11 വരെയും രണ്ടാംഘട്ടത്തിലേത് മാര്‍ച്ച്‌ നാല് വരെയുമാണ് സ്വീകരിക്കുന്നത്.

https://startupmission.kerala.gov.in/pages/ideaday എന്ന ലിങ്കില്‍ അപേക്ഷ നല്‍കാം.

അപേക്ഷകരുടെ ആദ്യ യോഗ്യതാ നിര്‍ണയം കോളജുകളിലെ നൂതന സംരംഭക വികസന കേന്ദ്രങ്ങളില്‍ (ഐഇഡിസി) നടത്തും. തുടര്‍ന്ന് മേഖലാടിസ്ഥാനത്തില്‍ പരിശോധന നടത്തി ഏപ്രിലില്‍ ഏഴിന് പങ്കെടുക്കേണ്ടവ നിശ്ചയിക്കും. ഐഡിയാ ഫെസ്റ്റിലെ ഡെമോ ദിനത്തിലാണ് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തുന്നത്. ഈ ദിവസം സംരംഭകര്‍ തങ്ങളുടെ ആശയങ്ങള്‍ വിദഗ്ധ പാനലിനുമുന്നില്‍ അവതരിപ്പിക്കും. പാനല്‍ തെരഞ്ഞെടുക്കുന്ന ആശയങ്ങള്‍ക്കും ഉല്പന്നങ്ങള്‍ക്കും അവയുടെ സ്വഭാവമനുസരിച്ച്‌ ഗ്രാന്റ് നിശ്ചയിക്കും. എല്ലാ ആശയങ്ങളും കോളജുകളിലെ അതാത് ഐഇഡിസികളോ കോളജ് പ്രിന്‍സിപ്പലോ സാക്ഷ്യപ്പെടുത്തിയിരിക്കണം.

ആശയ രൂപീകരണത്തിന്റെ തുടക്കമെന്ന നിലയില്‍ ആദ്യമാതൃക രൂപം നല്‍കുന്നതിന് രണ്ടു ലക്ഷം രൂപ, ഇതിന്റ അടിസ്ഥാനത്തില്‍ ഉല്പന്നങ്ങള്‍ പുറത്തിറക്കുന്നതിന് ഏഴു ലക്ഷം രൂപ, വരുമാനമുണ്ടാക്കി മുന്നേറുന്ന ഘട്ടത്തില്‍ തങ്ങളുടെ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിന് 12 ലക്ഷം രൂപ എന്നിങ്ങനെയാണ് ഗ്രാന്റ് നല്‍കുന്നത്.

യുവജനങ്ങളില്‍ സംരംഭകത്വവും നൂതനത്വവും വളര്‍ത്തുന്നത് സമൂഹത്തിന് അത്യന്താപേക്ഷിതമായി മാറിയിരിക്കുന്നതുകൊണ്ടാണ് കെഎസ്യുഎം ഐഡിയ ഫെസ്റ്റ് നടത്താന്‍ തീരുമാനിച്ചതെന്ന് സിഇഒ ഡോ.സജി ഗോപിനാഥ് അറിയിച്ചു. കോളജ് പഠനകാലത്ത് ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രൂപം നല്‍കുന്നത് പാഠപുസ്തകത്തിലെ അറിവുകള്‍ക്കൊപ്പം പ്രായോഗികത കൈവരിക്കാന്‍ സഹായിക്കും. ഒരു മാസത്തെ സമയം നല്‍കി ഐഡിയ ഫെസ്റ്റ് നടത്തുമ്ബോള്‍ സംരംഭങ്ങളാക്കി മാറ്റാന്‍ കഴിയുന്ന മികച്ച ആശയങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐഡിയ ഫെസ്റ്റില്‍ വിജയകരമായി പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി ഒരു കൂട്ടം പരിപാടികള്‍ നടത്താന്‍ കെഎസ്യുഎം തീരുമാനിച്ചിട്ടുണ്ട്. കെഎസ്യുഎമ്മിന്റെ പങ്കാളികളുടെ സഹകരണത്തോടെ നടത്തുന്ന വെബിനാറുകള്‍, ശില്പശാലകള്‍ എന്നിവ ഐഡിയ ഫെസ്റ്റിനായി വിദ്യാര്‍ഥികളെ സജ്ജരാക്കുകയും സംരംഭകത്വത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ മനസിലാക്കാനും ഉല്പന്നം നിര്‍മിക്കുന്നതിനും ഉപയോക്താക്കളും ശൃംഖല കെട്ടിപ്പടുക്കാനും സഹായിക്കും. ഇതിനുപുറമെ ഐഇഡിസികള്‍ ആശയസമാഹരണവും ചിന്തകളെ ഏകോപിപ്പിക്കാനുമായി സംരംഭക പരിശീലനവും നടത്തുന്നതിനുപുറമെ ഉല്പന്ന വികസനത്തിനും ആശയാവതരണങ്ങള്‍ക്കുമിണങ്ങുന്ന ശില്പശാലകളും സംഘടിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ എട്ട് 'ഐഡിയ ഡേ'കളിലൂടെ 65 ആശയങ്ങള്‍ക്ക് കെഎസ്യുഎം ഗ്രാന്റ് നല്‍കിയിട്ടുണ്ട്. ഒമ്ബതാമത് ഐഡിയ ഡേ ഫെബ്രുവരി അഞ്ചിന് കോഴിക്കോട്ട് നടക്കും.

സംസ്ഥാനത്ത് നൂതനാശയങ്ങള്‍ യാഥാര്‍ഥ്യമാക്കുക, ആധുനിക സാങ്കേതിക വിദ്യയിലും അടിസ്ഥാനമേഖലകളിലും പുത്തന്‍ ആശയങ്ങള്‍ ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഐഡിയ ഡേ എന്ന പരിപാടിക്ക് തുടക്കമിട്ടത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.