''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇടമണില്‍ സേഫ്ടി കമ്മിഷണറുടെ പരിശോധന നാളെ


പുനലൂര്‍: പുനലൂര്‍-ചെങ്കോട്ട പാതയിലൂടെ ട്രെയിന്‍ ഗതാഗതം ആരംഭിക്കുന്നതിന് മുന്നോടിയായി മധുര ഡിവിഷണല്‍ സേഫ്ടി കമ്മിഷണര്‍ കെ.എ.മനോഹരന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് മുതല്‍ പാതയില്‍ പരിശോധന നടത്തും. ഇന്ന് രാവിലെ 10ന് ന്യൂ ആര്യങ്കാവില്‍ നിന്ന് ഇടമണ്‍ വരെ മോട്ടോര്‍ ട്രോളിയിലും നാളെ രാവിലെ 10മുതല്‍ പരീക്ഷണാര്‍ത്ഥം ഇടമണ്‍ വരെ ട്രെയിന്‍ ഓടിച്ചുമാണ് പരിശോധന.
ഗേജുമാറ്റ ജോലികള്‍ അന്തിമ ഘട്ടത്തിലായ ന്യൂ ആര്യങ്കാവ് മുതല്‍ ഇടമണ്‍ വരെയുളള 22 കിലോമീറ്റര്‍ ദൂരമാണ് പരിശോധന നടത്തുന്നത്. ഇതിന്റെ റിപ്പോര്‍ട്ട് നല്‍കിയാല്‍ ഉടന്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
2010 സെപ്തംബറിലാണ് മീറ്റര്‍ ഗേജ് പാതയായിരുന്ന ഇതുവഴിയുള്ള സര്‍വീസുകള്‍ നിറുത്തി വച്ചത്. മൂന്ന് വര്‍ഷത്തിനകം പാത ബ്രോഡ് ഗേജ് ആക്കുമെന്നും സര്‍വീസ് പുനരാരംഭിക്കുമെന്നുമാണ് അധികൃതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ എട്ട് വര്‍ഷം പിന്നിട്ടും ജോലികള്‍ മന്ദഗതിയിലായതാണ് തിരിച്ചടിയായത്. പുതുവത്സരത്തിന്റെ ഭാഗമായി ഈ മാസം തന്നെ പുനലൂര്‍-ചെങ്കോട്ട പാത കമ്മിഷന്‍ ചെയ്യുമെന്നും നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ ഇതിനുള്ള സാദ്ധ്യതകള്‍ വിരളമായതോടെ പ്രതിഷേധവുമായി യാത്രക്കാരും രാഷ്ട്രീയ കക്ഷികളും രംഗത്തെത്തി. ജനപ്രതിനിധികള്‍ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് സുരക്ഷാ പരിശോധന ആരംഭിച്ചത്.
ഈ സാമ്ബത്തിക വര്‍ഷത്തില്‍ തന്നെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. ഗേജുമാറ്റ ജോലികളുടെ അറ്റകുറ്റപ്പണികള്‍ ഇനിയും അവശേഷിക്കുന്നതാണ് ഇതിനുള്ള പ്രധാന വെല്ലുവിളി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.