''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഗേജുമാറ്റം പൂര്‍ത്തിയായ ന്യൂ-ആരൃങ്കാവ് മുതല്‍ ഇടമണ്‍ വരെ ഇന്നലെ പരീക്ഷണാര്‍ത്ഥം ട്രെയിന്‍ ഓടിച്ചു.


പുനലൂര്‍: പുനലൂര്‍ - ചെങ്കോട്ട റെയില്‍പാതയില്‍ ഗേജുമാറ്റം പൂര്‍ത്തിയായ ന്യൂആരൃങ്കാവ് മുതല്‍ ഇടമണ്‍ വരെ ഇന്നലെ പരീക്ഷണാര്‍ത്ഥം ട്രെയിന്‍ ഓടിച്ചു. രണ്ട് ബോഗികള്‍ ഘടിപ്പിച്ച എന്‍ജിന്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ 22 കിലോമീറ്റര്‍ ഓടിച്ചു. പരീക്ഷം ഓട്ടം വിജയകരമായിരുന്നെന്ന് മധുര ഡിവിഷണല്‍ ചീഫ് സുരക്ഷാ കമ്മിഷണര്‍ കെ.എ. മനോഹരന്‍ പറഞ്ഞു.
40 കിലോമീറ്റര്‍ വേഗത്തില്‍ ഇതുവഴി ട്രെയിന്‍ സര്‍വീസ് നടത്താം. മാര്‍ച്ച്‌ 31ന് മുമ്ബ് ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കാന്‍ കഴിയും. ഇതുസംബന്ധിച്ച്‌ രണ്ടാഴ്ചയ്ക്കകം റെയില്‍വേ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഗേജുമാറ്റ പണിയിലെ ന്യൂനതകള്‍ ഉടന്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ് രാവിലെ 10 മുതല്‍ വൈകിട്ട് 6.45 വരെ നൂആരൃങ്കാവ് - ഇടമണ്‍ പാതയില്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന നടത്തിയ ശേഷമാണ് ഇന്നലെ പരീക്ഷണാര്‍ത്ഥം ട്രെയിന്‍ ഓടിച്ചത്. പുനലൂര്‍ - ചെങ്കോട്ട പാതയില്‍ 43 കിലോമീറ്റര്‍ ദൂരത്തില്‍ ഇതോടെ ഗേജുമാറ്റ ജോലികള്‍ പൂര്‍ത്തിയായി. ഏഴ് വര്‍ഷം മുമ്ബ് ഗേജുമാറ്റ ജോലികള്‍ക്കായി ഇതുവഴിയുണ്ടായിരുന്ന മീറ്റര്‍ ഗേജ് ട്രെയിന്‍ സര്‍വീസ് നിറുലാക്കിയ ശേഷം ആദ്യമായാണ ഇന്നലെ ഇതുവഴി ട്രെയിന്‍ ഓടിയത്.
ചെങ്കോട്ടയില്‍ നിന്ന് രാവിലെ 10 മണിയോടെ നൂ ആര്യങ്കാവ് സ്റ്റേഷനില്‍ എത്തിച്ച ട്രെയിന്‍ അവിടെ പ്രത്യേക പൂജകള്‍ക്ക് ശേഷം 10.50ന് ആണ് പരീക്ഷണ ഓട്ടം തുടങ്ങിയത്. ഒരു മണിക്കൂര്‍ കൊണ്ട് ഇടമണ്‍ സ്റ്റേഷനിലെത്തി. ലോക്കോ പൈലറ്റ് എസ്.എന്‍.ടി. ദേവസഹായം, അഡീഷണല്‍ പൈലറ്റ് ജിഷ്ണുമോഹന്‍ എന്നിവരാണ് ട്രെയിന്‍ ഓടിച്ചത്. ഇടപ്പാളയം കഴുതുരുട്ടി, തെന്മല, ഒറ്റക്കല്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ ട്രെയിനില്‍ ഹാരാര്‍പ്പണം നടത്തി. ഡിവിഷണല്‍ ചീഫ് സേഫ്ടി കമ്മിഷണര്‍ കെ.എ. മനോഹരനും മധുര ഡിവിഷണല്‍ മാനേജര്‍ നീന ഇട്ട്യേരും പിന്നിലെ ബോഗിയില്‍ ഇരുന്ന് ട്രാക്ക് നിരീക്ഷിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.