''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സഹകാരികള്‍ സംഘം മുന്‍ സെക്രട്ടറിയുടെ വീടിനുമുന്നില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു


അഞ്ചല്‍: സഹകാരികളെ കബളിപ്പിച്ച് ലോൺ എടുത്തു എന്നാരോപിച്ച് സഹകാരികൾ സംഘം സെക്രട്ടറി കൈപ്പള്ളിൽ മാധവൻകുട്ടിയുടെ വീടിന് മുൻപിൽ കുടിൽ കെട്ടി സമരം ആരംഭിച്ചു. തട്ടിപ്പിന് ഇരയായ അഞ്ച് കുടുംബങ്ങളാണ് സമരം ആരംഭിച്ചിരിക്കുന്നത്. തട്ടിപ്പിന് ഇരയായവർ സെക്രട്ടറിയെ തിരക്കിയെത്തി എങ്കിലും സെക്രട്ടറി ഒളിവിലാണെന്ന് അറിഞ്ഞതോടെയാണ് മറ്റ് പോംവഴികൾ ഇല്ലാതെ സമരം ആരംഭിച്ചത്. മാസങ്ങൾക്ക് മുൻപ് ബാങ്ക് ലോക്കറിൽ നിന്നും മാധവൻകുട്ടി രേഖകളില്ലാതെ 50 ലക്ഷം രൂപ സ്വകാര്യ ആവശ്യത്തിലേക്ക് എടുത്തതിന് പോലീസ് പിടികൂടുകയും റിമാൻഡിൽ ആകുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി നാട് വിട്ട സാഹചര്യത്തിൽ കൈപ്പള്ളി മാധവൻകുട്ടിയെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയുകയും ഭരണ സമിതി പിരിച്ചുവിടുകയും ബാങ്കിൽ അഡ്മിനിസ്‌ട്രേറ്റർഭരണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പുതിയ ഭരണസമിതി ലോൺ തിരികെ അടയ്ക്കണമെന്ന് കാട്ടി കുടിശിഖയുള്ള സഹകാരികൾക്ക് നോട്ടീസയച്ചപ്പോഴാണ് വലിയ തട്ടിപ്പിൻറെ കഥ പുറം ലോകം അറിയുന്നത്. കലാമന്ദിരത്തിൽ പുഷ്പകുമാരി 5 ലക്ഷം രൂപയുടെ ലോൺ എടുത്തിരുന്നു. തുക തിരികെ അടയ്ക്കുകയും പ്രമാണം ബാങ്ക് തിരികെ നൽകുകയും ചെയ്തു. മറ്റൊര് ബാങ്കിൽ നിന്നും ലോണെടുക്കുന്നതിന് ബാധ്യതാ സർട്ടിഫിക്കറ്റിനായ് എത്തിയപ്പോഴാണ് പുഷ്പകുമാരിയുടെ പേരിൽ 5 ലക്ഷത്തിൻറെ മറ്റൊരു ലോൺ ഉള്ളതായ് അറിയുന്നത് സംഭവം തിരക്കി സെക്രട്ടറിയുടെ അടുത്തെത്തിയപ്പോൾ തെറ്റുപറ്റിയതാണെന്നും താൻ തന്നെ തുക ബാങ്കിൽ അടയ്ക്കാമെന്നും മറ്റാരും അറിയരുതെന്നും എന്ന്! മടക്കി അയച്ചത്രേ. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടു ബാങ്കിൽ തുക അടയ്ക്കാത്തതിനാൽ നോട്ടീസ് വന്നു. തനിക്ക് മറ്റൊരു ലോൺ അത്യാവശ്യമായതുകൊണ്ടാണ് പരാതിക്ക് പോകാതിരുന്നതെന്നും മാധവൻകുട്ടി പറഞ്ഞ് പറ്റിക്കുകയായിരുന്നെന്നും പുഷ്പകുമാരി പറഞ്ഞു. ഇത്തരത്തിൽ നിരവധി സഹകരികളാണ് തട്ടിപ്പിന് ഇരയായത്. വല്‍സലാകുമാരി ഒന്നര ലക്ഷം രൂപയുടെ ലോണാണ് എടുത്തത്, തിരിച്ചടവ് നോട്ടീസ് വന്നത് 9 ലക്ഷത്തിന്. ഷിയാദ് മൻസിലിൽ ഷാജഹാൻ എടുത്തത് 2 ലക്ഷം തിരിച്ചടവ് നോട്ടീസ് വന്നത് 4 ലക്ഷം, പ്രിൻസ് ഭവനിൽ പാപ്പച്ചൻ കാർഷിക ലോണായ് എടുത്തത് 2 ലക്ഷം പാപ്പച്ചന്റെയും ഭാര്യയുടെ യും പേരിൽ തിരിച്ചടവ് നോട്ടീസ് വന്നിരിക്കുന്നത് 12 ലക്ഷത്തിന്. മരിച്ചു പോയ ആളുടെ പേരിലും ലോണെടുത്തിട്ടുണ്ട് ചിറോട്ടുകര പുത്തൻവീട്ടിൽ രാഘവൻ ആചാരി മരിക്കുന്നതിന് മുൻപ് എടുത്ത ലോൺ മൂന്ന് ലക്ഷം മരിച്ച ശേഷം എടുത്തിരിക്കുന്നത് 5 ലക്ഷം. ഇങ്ങനെ വൻ ക്രമക്കേടാണ് ബാങ്കിൽ നടന്നിരിക്കുന്നത് സഹകാരികൾ ലോണിനായ് എത്തുമ്പോൾ ഒന്നിലധികം ലോൺ പേപ്പർ ഒപ്പിട്ട് വാങ്ങിയാണ് സെക്രട്ടറി തട്ടിപ്പ് നടത്തിയതെന്നും സഹകാരികൾ പറയുന്നു. സഹകരണ സ്ഥാപനത്തിൻറെ മറവിൽ നാട്ടുകാരെ കൊള്ളയടിച്ച മാധവൻകുട്ടിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപെട്ടുകൊണ്ട് കൂടുതൽ സമരത്തിന് ഇറങ്ങുകയാണ് നാട്ടുകാർ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.