''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജില്ലയിലെ മത്സ്യകൃഷി പരിശീലന കേന്ദ്രം ഇന്ന് തുറക്കും


ജില്ലയിലെ ജലകൃഷി മേഖലയില്‍ മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ശാസ്ത്ര - സാങ്കേതിക വിജ്ഞാനം നല്‍കുന്ന ഫിഷറീസ് വകുപ്പിന്റെ പരിശീലന കേന്ദ്രം ആയിരംതെങ്ങില്‍ ഇന്ന് ഉച്ചയ്ക്ക് 2 ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും.
പതിമൂന്നാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നാലു കോടി രൂപ ചെലവിലാണ് പരിശീലന കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ജലകൃഷിയുമായി ബന്ധപ്പെട്ട പരിശീലന ക്ലാസുകള്‍, ബോധവത്കരണ പരിപാടികള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍, എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍, ഫീല്‍ഡ് വിസിറ്റുകള്‍ എന്നിവ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തും.
മത്സ്യകൃഷി മേഖലയിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പരിശീലന കേന്ദ്രം മാറും.
ജലകൃഷി മേഖലയില്‍ ഗവേഷണം നടത്തുന്ന സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന നൂതന സാങ്കേതിക അറിവുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും കൂടുതല്‍പേരെ ജലകൃഷിയിലേക്ക് കൊണ്ടു വരുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഉതകുന്ന സാങ്കേതിക വിജ്ഞാനം ഉള്‍ക്കൊള്ളുന്ന പരിശീലന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഓരുജല കടല്‍ജല മത്സ്യങ്ങളുടെ കൂടുകൃഷി, കുളങ്ങളിലെ കൃഷി, മത്സ്യക്കുഞ്ഞുങ്ങളുടെ പരിപാലനം, ഓരുജല സമ്മിശ്ര മത്സ്യകൃഷി, വലവളപ്പുകളിലെ മത്സ്യകൃഷി, ചെമ്മീന്‍കൃഷി തുടങ്ങിയവയിലും പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
കെ.സി. വേണുഗോപാല്‍ എം.പി, ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കടേശപതി, തീരദേശവികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. അമ്ബാടി, ബ്ളോക്ക് - ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.