''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

താലൂക്ക് ഹോമിയോ ആശുപത്രിക്കായി പകുതി നിര്‍മ്മിച്ച ആശുപത്രി കെട്ടിടം കാടുകയറി നശിക്കുന്നു


പുനലൂര്‍ : താലൂക്ക് ഹോമിയോ ആശുപത്രിക്കായി ലക്ഷങ്ങള്‍ മുടക്കി പുനലൂരില്‍ നിര്‍മിച്ച കെട്ടിടം കാടുകയറി നശിക്കുന്നു. കിഴക്കന്‍മേഖലയിലെ നിരവധിയാളുകള്‍ ആശ്രയിക്കുന്ന ആശുപത്രിക്കായി നിര്‍മിച്ച ഈ കെട്ടിടം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ഏഴുവര്‍ഷം മുന്‍പ് പകുതിയിലധികം കെട്ടിപ്പൊക്കിയ ഈ കെട്ടിടം സാമൂഹികവിരുദ്ധ പ്രവൃത്തികള്‍ക്ക് താവളമാകുമ്ബോള്‍ ആശുപത്രി വാടകക്കെട്ടിടത്തിന്റെ സ്ഥലപരിമിതിയില്‍ ശ്വാസംമുട്ടുന്നു.

ചെമ്മന്തൂരിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നഗരസഭ വിട്ടുനല്‍കിയ ഭൂമിയിലാണ് ഏഴുവര്‍ഷം മുന്‍പ് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്. നിര്‍മാണ സാമഗ്രികളുടെ അഭാവവും കെട്ടിട രൂപരേഖയിലുള്ള അപാകങ്ങളും മൂലം പ്രവര്‍ത്തനങ്ങള്‍ പലതവണ നിര്‍ത്തിവച്ചിരുന്നു. ആശുപത്രി പ്രവര്‍ത്തിക്കാനായി നിര്‍മിച്ച കെട്ടിടത്തില്‍ ആവശ്യമായ സൗകര്യങ്ങളില്ലെന്നാണ് അധികൃതരുടെ വാദം.

പുനലൂര്‍, പത്തനാപുരം താലൂക്കുകളിലെ ജനങ്ങള്‍ക്കുവേണ്ടിയുള്ള ആശുപത്രിയാണിത്. പരിശോധനാമുറികള്‍, ഫാര്‍മസി, റിസപ്ഷന്‍, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, റെക്കോഡ്സ് സെക്ഷന്‍, ഓഫീസ് മുറി എന്നിവയാണ് രൂപരേഖയില്‍. വാഹന പാര്‍ക്കിങ്ങിനായി പ്രത്യേക സംവിധാനവുമുണ്ട്. എന്നാല്‍ കെട്ടിടം പൂര്‍ത്തിയാക്കാനായില്ല.

നിലവില്‍ ടി.ബി. ജങ്ഷനിലെ വാടകക്കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടം കാലപ്പഴക്കംമൂലം തകര്‍ച്ചയിലാണ്. ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം ദ്രുതഗതിയിലാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരപരിപാടികള്‍ നടന്നിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.