''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വന്യമൃഗങ്ങളെ തുരത്താന്‍ കര്‍ഷകര്‍ പുതിയ ഉപകരണം വികസിപ്പിച്ചു


 സംരക്ഷകരാകേണ്ട വനം വകുപ്പ് തിരിഞ്ഞു നോക്കാതായതോടെ നാടിറങ്ങി നാശം വിതയ്ക്കുന്ന വന്യമൃഗങ്ങളെ തുരത്താന്‍ പുതുവഴികള്‍ തേടുകയാണ് മലയോര കര്‍ഷകര്‍.
കാലിക്കുപ്പികളും എക്സ്റേ ഫിലിമും കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഒരു ഉപകരണമാണ് കൃഷിയിടങ്ങളില്‍ നിന്നും വന്യമൃഗങ്ങളെ തുരത്തുവാന്‍ കര്‍ഷകരെ ഇപ്പോള്‍ സഹായിക്കുന്നത്.
സൗരോര്‍ജ വേലികള്‍ സ്ഥാപിച്ച്‌ കാട്ടുപന്നി ഉള്‍പ്പെടെയുള്ളവയെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കുമെങ്കിലും സാധാരണ കര്‍ഷകര്‍ക്ക് ഇതിന്റെ ചെലവ് താങ്ങാന്‍ കഴിയില്ല. വനം വകുപ്പ് സൗരോര്‍ജ വേലികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല.
ഇത്തരം പ്രതിസന്ധികള്‍ക്കിടെയാണ് മലയോര കര്‍ഷകര്‍ ഇത്തരത്തില്‍ ഒരു ഉപകരണത്തിന് രൂപം നല്‍കിയത്. രണ്ട് കുപ്പികള്‍ക്കിടയില്‍ എക്സ് റേ ഫിലിം കെട്ടിതൂക്കിയിടലാണ് ആദ്യഘട്ടം. ഫിലിമില്‍ കാറ്റ് തട്ടുമ്ബോള്‍ കുപ്പികള്‍ കൂട്ടിയിടിച്ച്‌ ശബ്ദമുണ്ടാകും.
ഈ ശബ്ദം കേട്ട് ഭയക്കുന്ന മൃഗങ്ങള്‍ കൃഷിയിടത്തില്‍ നിന്ന് ഓടിപ്പോവുകയാണ് ചെയ്യുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. എക്സ് റേ ഫിലിമുകള്‍ക്ക് പകരം ചിലയിടങ്ങളില്‍ പ്ലാസ്റ്റിക് ചാക്കും ഉപയോഗിക്കുന്നുണ്ട്. രണ്ട് വലിയ കുപ്പികള്‍ക്കിടയില്‍ ചെറിയ കുപ്പി കെട്ടിത്തൂക്കിയിട്ടും പരീക്ഷണം നടത്തുന്നുണ്ട്.
വളരെ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാവുന്ന ഈ സംവിധാനത്തിന് മലയോര മേഖലയിലെ കര്‍ഷകര്‍ക്കിടയില്‍ ഇപ്പോള്‍ വന്‍ ഡിമാന്റാണ്.കോന്നി, കൊക്കാത്തോട്, തണ്ണിത്തോട്, പ്രമാടം, അരുവാപ്പുലം, അതിരുങ്കല്‍, കലഞ്ഞൂര്‍ തുടങ്ങിയ മേഖലകളിലെ ഒട്ടു മുക്കാല്‍ കൃഷിയിടങ്ങളിലും ഈ ഉപകരണം ഇപ്പോള്‍ വ്യാപകമായി കാണാന്‍ കഴിയും. വനാന്തര ഗ്രാമങ്ങളില്‍ കൃഷി നശിപ്പിക്കാന്‍ എത്തുന്ന കാട്ടാനകള്‍ പോലും ഇതിന്റെ ശബ്ദം കേട്ടാല്‍ മാറിപ്പോകുമെന്ന് കര്‍ഷകര്‍ അവകാശപ്പെടുന്നു. തത്തകള്‍, പന്നി, കുരങ്ങ് തുടങ്ങിയവയ്ക്കും ഈ ഉപകരണത്തെ പേടിയാണ്.
പാഴാക്കി കളയുന്ന കുപ്പികളും എക്സ്റേ ഫിലിമുകളും ഫലപ്രദമായി ഉപയോഗിക്കാനും ഇതിലൂടെ കഴിയുന്നുണ്ട്. ഏതായാലും മലയോര മേഖലകളിലെ കര്‍ഷകരുടെ ഇടയിലെ താരമായി മാറുകയാണ് ഈ ഉപകരണം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.