''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നാലേകാല്‍ കിലോ കഞ്ചാവുമായി മുന്‍ കഞ്ചാവ് കേസിലെ പ്രതി പിടിയില്‍

കൊട്ടാരക്കര: സ്കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു തമിഴ്നാട്ടില്‍ നിന്നു നാലേകാല്‍ കിലോ കഞ്ചാവുമായി എത്തിയ മുന്‍ കഞ്ചാവ് കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഇട്ടിവ ചരിപറമ്ബ് ചരുവിളവീട്ടില്‍ പ്രസാദി( 49)നെയാണ് കൊല്ലം റൂറല്‍ എസ്.പി. ബി.അശോകന്റെ നിര്‍ദേശപ്രകാരം ഡിസ്ട്രിക്റ്റ് ആന്റി നര്‍ക്കോട്ടിക്കല്‍ സ്പെഷല്‍ ഫോഴ്സ് ടീം പിടികൂടിയത്. ആന്റി നര്‍ക്കോട്ടിക്ക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് രൂപീകൃതമായശേഷം ആദ്യമായിട്ടാണ് ഇത്രയുമധികം കഞ്ചാവു പിടികൂടുന്നത്. തമിഴ്നാട് മധുര ഉസലാം പെട്ടിയില്‍ നിന്നു വാങ്ങിയ കഞ്ചാവുമായി ബസില്‍ കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഏഴുമാസം മുമ്ബ് ആയൂരില്‍ നിന്നും ഏഴര കിലോ കഞ്ചാവുമായി കൂട്ടാളികളോടൊപ്പം കൊല്ലം റൂറല്‍ നര്‍ക്കോട്ടിക്ക് സ്ക്വാഡ് ഇയാളെ പിടികൂടിയിരുന്നു. നിരവധി അബ്കാരി കേസിലെ പ്രതികൂടിയാണിയാള്‍. മൂന്നുമാസം മുമ്ബു ജാമ്യത്തിലിറങ്ങിയ ഇയാള്‍ തുടര്‍ന്നും കഞ്ചാവു കച്ചവടം നടത്തിവരികയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രസാദ് വീണ്ടും പിടിയിലായത്. പ്രസാദിന്റെ വീട്ടില്‍ ഏജന്റുമാരെത്തി കഞ്ചാവ് കൈപ്പറ്റിയശേഷം സ്കൂള്‍ പരിസരങ്ങളില്‍ വില്‍പനയ്ക്കായി കൊണ്ടുപോകാനാണു പദ്ധതിയിട്ടിരുന്നത്.

കൊട്ടാരക്കര ഡിവൈ.എസ്.പി. ജെ. ജേക്കബ്, ഡിവൈ.എസ്.പിമാരായ എം.അനില്‍കുമാര്‍, സിനി ഡെന്നീസ്, സി.ഐ. ഒ.എ.സുനില്‍, എസ്.ഐമാരായ സി.കെ.

മനോജ്, നര്‍ക്കോട്ടിംഗ് ടീം അംഗങ്ങളായ എസ്.ഐ ബിനോജ്, ഗ്രേഡ് എസ്.ഐ ശിവശങ്കരപിള്ള, ഗ്രേഡ് എ എസ്.ഐമാരായ എ.സി.ഷാജഹാന്‍, അബ്ദുല്‍ സലാം, അജയകുമാര്‍, എസ്.സി.പി.ഒമാരായ സി.എസ്.ബിനു, രാധാകൃഷ്ണപിള്ള, ആഷീര്‍ കോഹൂര്‍, സുനില്‍ എന്നിവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തമിഴ്നാട്ടില്‍ നിന്നുവരുന്ന കാഞ്ചാവിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ആരംഭിച്ചതായി റൂറല്‍ പോലീസ് മേധാവി ബി.അശോകന്‍ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.