''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാട്ടാന ചവിട്ടിക്കൊന്ന സുഗതന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കി


പത്തനാപുരം: കാട്ടാന ചവിട്ടിക്കൊന്ന ഫാമിംഗ് കോര്‍പ്പറേഷന്‍ തൊഴിലാളി കറവൂര്‍ ചണ്ണക്കാമണ്‍ കാര്‍ത്തികയില്‍ സുഗതന്റെ(58) കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കി. വനം മന്ത്രി കെ.രാജുവാണ് സുഗതന്റെ വസതിയിലെത്തി ഭാര്യ ഉഷയ്ക്ക് ധനസഹായം കൈമാറിയത്. വനം വകുപ്പും ഫാമിംഗ് കോര്‍പ്പറേഷനും അഞ്ച് ലക്ഷം രൂപവീതം ഇതിനായി നല്‍കി.
നിയമപരമായ മറ്റ് ആനുകൂല്യങ്ങളും ആശ്രിതര്‍ക്ക് അര്‍ഹതപ്പെട്ട ജോലിയും ഫാമിംഗ് കോര്‍പ്പറേഷന്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാതിരിക്കാനുളള നടപടികള്‍ സ്വീകരിക്കും. മൃഗങ്ങളുടെ ആക്രമണങ്ങളില്‍ പരിക്കേറ്റവര്‍ക്കുളള ധനസഹായം വേഗത്തില്‍ ലഭ്യാമാക്കുമെന്നും മന്ത്രി പറഞ്ഞു. കെ.ബി.ഗണേശ്കുമാര്‍ എം.എല്‍.എ എസ്.എഫ്.സി.കെ ചെയര്‍മാന്‍ കെ.അഷറഫ്, മാനേജിംഗ് ഡയറക്ടര്‍ സി.എഫ്.റോബര്‍ട്ട്, തൊഴിലാളി യൂണിയന്‍ നേതാക്കളായ സി.ആര്‍.നജീബ്, എച്ച്‌ .രാജീവന്‍, എം.എ.മുഹമ്മദ്,കെ വാസുദേവന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
13ന് രാവിലെയായിരുന്നു സുഗതന്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. കുമരംകുടി എസ്റ്റേറ്റിലെ പറങ്കിമാംകൂപ്പ് ഭാഗത്ത് ആനയിറങ്ങിയ വിവരം ടാപ്പിംഗ് തൊഴിലാളികളെ അറിയിക്കാനായി പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. എസ്റ്റേറ്റിലെ കാടുകള്‍ക്കിടയില്‍ മറഞ്ഞ് നിന്ന ആന തുമ്ബികൈ കൊണ്ട് സുഗതനെ എടുത്ത് എറിയുകയായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.