''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അനിലിന്റെ മരണം വിളിച്ചുവരുത്തിയതോ?;അഞ്ചൽ കാവ്യാ രാജ് അനിൽ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഖത്തറിൽ കൂടെ ഉണ്ടായിരുന്ന അഞ്ചൽ ചണ്ണപ്പെട്ട മീൻ കുളം സ്വദേശി ജേക്കബ് മാത്യു എന്ന സുഹൃത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  • അനിലിന്റെ സഹോദരിക്ക് എതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണം

അനിലിന്റെ മരണം വിളിച്ചുവരുത്തിയതോ?...... അഞ്ചൽ കാവ്യാ രാജ് അനിൽ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഖത്തറിൽ കൂടെ ഉണ്ടായിരുന്ന അഞ്ചൽ ചണ്ണപ്പെട്ട മീൻ കുളം സ്വദേശി ജേക്കബ് മാത്യു എന്ന സുഹൃത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.... ഫേസ്ബുക്ക് വഴിയാണ് ഇത് പുറം ലോകത്തെ അറിയിച്ചത്..... സംഭവം ചുവടെ.. 

അലയമാണ് അനിൽകുമാറിന്റെ (കാവ്യരാജ്) മരണം സഹോദരിയുടെ മാനസിക പീഡനും മൂലം . ദോഹ - എന്റെ എക്കാലത്തെയും സുഹിർത്തും അനുജന് തുല്യമായ സഖിയുമായുയരുന്ന അനിൽകുമാർ എന്റെ കയ്യിൽ കിടന്നു ദോഹയിൽ വെച്ച് മരണപ്പെടുവാനുണ്ടായ സാഹചര്യം ഞാൻ ഇവിടെ കുറിക്കുകയാണ് . തന്റെ രാഷ്ട്രീയ ജീവിതത്തിലെയും ബിസ്സിനെസ്സ് മേഖലയിലെയും പരാജയും ഒരു വലിയ പ്രീതിസന്ധിയിൽ താൻ എത്തപ്പെടാൻ ഇടയായി . അതിനാൽ അതിജീവനത്തിനായി മറ്റൊരു മാർഗത്തിന്റെ അന്വേഷണത്തിലായിരുന്നു അനിൽ കഴിഞ്ഞ രണ്ടു വർഷത്തോളമായി . ഇവിടെ എവിടെയെങ്കിലും ഒരു ജോലി കിട്ടിയാൽ കൊള്ളാമായിരുന്നെന്ന നല്ല താൽപ്പര്യം പലപ്പോഴും അനിൽ എന്നോട് പങ്കു വെച്ചിട്ടുണ്ട്. ഒരു അറ്റാക്കും ഓപ്പറേഷനും തുടർ ചികിൽസയും ആയി കഴിയുന്ന നിനക്ക് കുടുംബത്തെ പിരിഞ്ഞു മറ്റു ഒരു ദേശത്തു ജോലി നോക്കുവാൻ കഴിയില്ലെന്നും അത് നിന്റെ ജീവന് തന്നെ പ്രതിസന്ധിയാണെന്നും പറഞ്ഞു  ഞാൻ അവനെ അങ്ങനെയുള്ള ചിന്തയിൽ നിന്നും ഒഴിവാക്കി നിർത്തിയിരിക്കുകയായിരുന്നു കഴിഞ്ഞ രണ്ടു വർഷമായി .

പത്തു പതിനഞ്ചു വര്ഷം മുമ്പ് എന്റെ ഇവിടുത്തെ ജോലിയുടെ തുടക്ക സമയത്തു പലപ്പോഴു വിസ കൈയ്യിൽ കാണിച്ചുകൊണ്ട് ഇവിടെ ജോലിക്കു വരൻ ഞാൻ അവനെ വിളിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ തല്പരനായ അവൻ അത് ഉപേക്ഷിച്ചു ഇവിടെ വരാൻ തയ്യാറായില്ല. ബിസിനെസ്സിൽ പരാജയപ്പെട്ടപ്പോൾ അവൻ മാറ്റി ചിന്തിചെങ്കിലും അത് വളരെ താമസിച്ചു പോയി. ഒരു അറ്റാക്ക് കഴിഞ്ഞ ആൾക്ക് അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്നതല്ല ഇവിടുത്തെ ജോലിയും കാലാവസ്ഥയും. അതിനാൽ ഖത്തറിലേക്ക് വരാനുള്ള അവന്റെ താൽപ്പര്യം ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ലായിരുന്നു. അവൻ വരാനും പാടില്ലായിരുന്നു .

എന്റെ ഓർമ്മ ശരിയെങ്കിൽ കഴിഞ്ഞ രണ്ടാം തീയതി രാവിലെ ഉദ്ദേശം പത്തു മണിയയോടെ എനിക്ക് അറിയാൻ പാടില്ലാത്ത നമ്പറിൽ നിന്നും ഒരു കാൾ വന്നു . അത് അനിൽകുമാർ ആയിരുന്നു. ഇന്ന് രാവിലെ ദോഹയിലെത്തിയെന്നും സഹോദരിയും കുടുംബവുമാണ് വിസയെടുത്തു കൊണ്ട് വന്നതെന്നും എന്നോട് പറഞ്ഞു. എന്നോട് പറയാതെ വന്നതെന്താണെന്നുള്ള ചോദ്യത്തിന് മറുപടി പറഞ്ഞത് മുൻകൂട്ടിൽ പറഞ്ഞാൽ ഞാൻ ഇവിടെ വരാൻ നീ സമ്മതിക്കത്തില്ല എന്നാണ്. അടുത്ത ദിവസം ദോഹയിൽ നിന്നും 50 KM അകലെ അവൻ താമസിക്കുന്ന അൽ-ഖോറിൽപ്പോയി അവനെ ഞാൻ കണ്ടു. നാല് ദിവസത്തിനു ശേഷം വീണ്ടും ഇതു പോലെ അവനെ പോയി കണ്ടു. അടുത്ത ആഴ്ച എന്റെ വീട്ടിൽ വരണമെന്ന് അവൻ പറഞ്ഞതിന്‍ പ്രകാരം പിറ്റെ വ്യാഴം ഞാൻ വീണ്ടും പോയി എന്റെ വീട്ടിൽ കൊണ്ട് വന്നു. രണ്ടു ദിവസം എന്നോടോപ്പം താമസിച്ചിട്ട് ശനിയാഴ്ച തിരിച്ചു സഹോദരിയുടെ വീട്ടിൽ പോകണമെന്ന് പറഞ്ഞ അനിൽ ശനി ആയപ്പോൾ ഇന്ന് പോകുന്നില്ല എന്ന് പറഞ്ഞു.

അങ്ങനെ പിറ്റേ ശനിയാഴ്ച വരെ എന്നോടോപ്പും താമസിച്ചു. ഇതിനിടക്ക്‌ പല സ്ഥലങ്ങളിലും ഫാമിലിയായി അവൻ പറഞ്ഞത് പോലെ വിസിറ്റ് ചെയ്തു. ശനിയാഴ്ച ദിവസം ലുലുവില്‍പോയി മകന് ഒരു ലാപ്ടോപ്പും ജീൻസും ചോക്ലേറ്റും വൈഫിനു മറ്റു പല ഐറ്റംസും വാങ്ങിപ്പിച്ചു . ഇതെല്ലാമായി വൈകിട്ടു ഏഴു മണിയോടു കൂടി ഞാനും അനിലും കൂടി സഹോദരി സിന്ധുവിന്റെ വീട്ടിലേക്കു പോയി. ഉദ്ദേശം 7 .45 നു സിന്ധുവിന്റെ വീട്ടിൽ എത്തി. വീടിന്റെ ഗേറ്റ് അടച്ചിട്ടിരിക്കുന്ന കണ്ടപ്പോൾ അനിൽ സിന്ധുവിനെ മൊബൈലിൽ വിളിച്ചു. സിന്ധു അപ്പോൾ പറഞ്ഞ് ഞങ്ങൾ ദൂരെ എവിടെയോ ആണ് . രാത്രി ഒരു മണിക്കോ രണ്ടു മണിക്കോ മാത്രമേ വീട്ടിൽ വരികയുള്ളു, വേണമെങ്കിൽ അവിടെ നിൽക്കുകയോ ഫ്രണ്ടിന്റെ വീട്ടിൽ പോവുകയോ അല്ലെങ്കിൽ ജേക്കബിന്റെ കൂടെ തിരിച്ചു പോവുകയോ ചെയ്‌തോളാൻ. അത് പറ്റില്ല നിങ്ങൾ ഉടനെ വരാൻ നോക്ക് ഞാൻ പുറത്തു ഗേറ്ററിന്റെ സൈഡിൽ നിന്ന് കൊള്ളാം എന്ന് പറഞ്ഞ അനിലിനോട് , അത് വേണ്ട പോയിട്ട് നാളെ എങ്ങാനും വാ എന്ന് സിന്ധു പറഞ്ഞു .

നിന്നെ എന്റെ വീട്ടിൽ കേറ്റാൻ പറ്റത്തില്ല എന്നും സിന്ധു പറഞ്ഞപ്പോൾ അനിൽ ചൂടായി നീ ഈ ദോഹയില് വന്നത് എന്റെ പരിചയത്തിലും പരിശ്രമം കൊണ്ടുമാണ് , അത് നിന്റെ നായരോട് ചോദിച്ചു മനസ്സിലാക്കാൻ അനിൽ പറഞ്ഞു. അപ്പോൾ സിന്ധുവിന്റെ പ്രെതികരണം നീ പോടാ pat - - -, then - - - , - - - മോനെ എന്ന് വിളിച്ചു കൊണ്ടാണ്. അപ്പോൾ അനിലും ചീത്ത പറഞ്ഞു വളരെ ഉച്ചത്തിൽ ചൂടായി. പെട്ടെന്ന് സിന്ധു മൊബൈൽ കട്ട് ചെയ്‌തു. പിന്നീട് അവരുടെ കടയിലെ സെയില്‍സ്മാന്‍റെ കൈയ്യിൽ വീടിന്റെ താക്കോൽ ഉണ്ടെങ്കിൽ വാങ്ങാം എന്ന് പറഞ്ഞു അനിൽ എന്നെയും കൂട്ടി കടയിൽ വന്നു. അവന്റെ കൈയ്യിൽ ഗേറ്റിന്റെ മാത്രം വീടിന്റെ താക്കോല്‍ ഇല്ലായിരുന്നു. അതും വാങ്ങി വരാന്തയിലെങ്കിലും കയറി ഇരിക്കാം എന്ന് പറഞ്ഞു ഞാനും അനിലും കൂടി ചായ കുടിക്കാനായി കടയിൽ കയറി ഇരുന്നപ്പോൾ ഈ സെയില്‍സ്മാന്‍ അണ്ണാ താക്കോൽ ഇങ്ങുതാ എന്ന് പറഞ്ഞു താക്കോൽ തിരികെ വാങ്ങിപ്പോയി. വീണ്ടും 9 PM നു സിന്ധുവിന്റെ വീട്ടിന്റെ അടുത്ത് വന്നു നോക്കിയപ്പോൾ ഗേറ്റ് ക്ലോസ് ആണ്. വീണ്ടും അനിൽ സിന്ധുവിനെ മൊബൈലിൽ വിളിച്ചപ്പോൾ അധികം ആക്ഷേപം പറഞ്ഞു. ഏകദെശം 10 .30 വരെ ഞങ്ങൾ അവിടെ വെയിറ്റ് ചെയ്തു. എന്നിട്ടും കാണാഞ്ഞപ്പോൾ അനിൽ പറഞ്ഞു ജേക്കബ് നീ പൊക്കോ, അവര് വരുന്നവരെയും ഞാൻ ഇവിടെ നിന്നു കൊള്ളാം . പക്ഷെ ഞാൻ അത് സമ്മതിച്ചില്ല. അവനെ നിർബന്ധിച്ചു വണ്ടിയിൽ കയറ്റി തിരികെ എന്റെ വീട്ടിൽ കൊണ്ട് വന്നു. ഈ ചീത്തവിളിയും വഴക്കും തിരികെ എന്റെ വീട്ടിൽ വരാനിടയായതും അനിലിനെ മാനസികമായി വളരെ തകർത്തിരുന്നു.

പിറ്റേ ദിവസ്സം , സൺ‌ഡേയിൽ 7 . 25 PM നു അവന്റെ ഫ്ലൈറ്റ് ആയിരുന്നതിനാൽ, വീണ്ടും രാവിലെ സിന്ധുവിന്റെ വീട്ടിൽപ്പോയി ടിക്കറ്റും പേർസണൽ സാധനങ്ങളും എടുക്കണമെന്ന് പറഞ്ഞ പ്രകാരം സൺഡേ രാവിലെ 7 മണിയോടെ സിന്ധുവിന്റെ വീട്ടിൽപോയി . ഏകദേശം 8 മണിക്ക് സിന്ധുവിന്റെ വീട്ടിലെത്തി. ബെൽ അടിച്ചു പത്തു മിനിട്ടു കഴിഞ്ഞു സിന്ധു ഗേറ്റ് തുറന്നു ഒരു പെട്ടിയും ബാഗും ലുലുവിന്റെ മൂന്നു പ്ലാസ്റ്റിക് ബാഗിൽ അനിലിന്റെ കുറെ ഡ്രെസ്സും ചേർത്ത് റോഡിലേക്ക് അവന്റെ മുമ്പിൽ എറിഞ്ഞു കൊടുത്തിട്ടു എടുത്തോണ്ട് പൊക്കോ, ഈ വീട്ടിൽ നിന്നെ കയറ്റത്തില്ല എന്ന് പറഞ്ഞു ഗേറ്റ് വലിച്ചടച്ചു.

അനിൽ വീണ്ടു ബെൽ അടിച്ചു. ഗേറ്റ് തുറന്ന സിന്ധു , ജേക്കബ് അകത്തോട്ടു കയറിവാ , അവനെ ഇനിയെന്റെ വീട്ടിൽ താമസിപ്പിക്കില്ല എന്ന് പറഞ്ഞു അലച്ചപ്പോൾ , അനിൽ ചൂടായി സംസാരിക്കുകയും അടിക്കാൻ ചാടിച്ചെല്ലുകയും ചെയ്തു. അപ്പോൾ മാത്രം വീട്ടിൽ നിന്ന് ഇറങ്ങി വന്ന സിന്ധുവിന്റെ ഭർത്താവു സന്തോഷിനെ വിളിച്ചു മാറ്റി നിർത്തി നിങ്ങളാണ് അവനെ ഇവിടെ കൊണ്ടുവന്നത് . ഹാർട്ട് പേഷ്യന്റ് ആയ അവനെ ബുദ്ധിമുട്ടിക്കാതെ വിളിച്ചു അകത്തു കൊണ്ട് പോയി സന്തോഷമായി വൈകിട്ട് ഫ്ലൈറ്റ് കയറ്റി വിടാൻ ഞാൻ പറഞ്ഞു. എന്നാൽ സന്തോഷും എതിരു പറയുകയും ലക്ഷങ്ങൾ കൊടുത്തു അനിലിനെ സഹായിച്ചിട്ടുണ്ടെന്നും ഇനി ഈ വീട്ടിൽ കയറ്റത്തില്ലെന്നും വേണമെങ്കിൽ ജേക്കബ് കൊണ്ട് പൊക്കോ അല്ലെങ്കിൽ വേറെ എവിടെങ്കിലും പോക്കോട്ടെഎന്ന് പറഞ്ഞു.

പിന്നെ അവിടെ നിന്നാൽ ഇനിയും നാണംകെടുകയെ ഉള്ളു എന്ന് മനസ്സിലാക്കിയ ഞാൻ അനിലിനെ നിർബന്ധിച്ചു തിരിച്ചു എന്റെ വണ്ടിയിൽ കയറ്റി . അപ്പോൾ തന്നെ അനിൽ എന്റെ കൈയ്യിൽ നിന്നും മൊബൈൽ വാങ്ങി ഭാര്യ പ്രീതിയെ വിളിച്ചു എല്ലാ കാര്യവും പറഞ്ഞു. 5 മിനിട്ടു സംസാരിച്ചതിന് ശേഷം എന്തായാലും ജേക്കബച്ചായൻ കൂടയുണ്ടല്ലേ അതിനാൽ സമാധാനമുണ്ട് എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു. അതിനു ശേഷം ഏകദേശം അഞ്ചു മിനിട്ടുകൂടി മുന്നോട്ടു പോയിക്കണതും, ജേക്കബ് എന്റെ ടിക്കറ്റ് എവിടെ എന്ന് ചോദിച്ചു കൊണ്ട് എന്റെ തോളിലേക്ക് കുഴഞ്ഞു വീണു. ഞാൻ പെട്ടെന്ന് വണ്ടി സൈഡ് ചെയ്തു അനിലിനെ സീറ്റുൾപ്പെടെ മലർത്തിക്കിടത്തി ചെസ്റ്റിൽ പമ്പ് ചെയ്തു. അതോടൊപ്പം ആംബുലൻസും വിളിച്ചു. ഹോസ്പിറ്റൽ അടുത്തുണ്ടായിരുന്നതിനാൽ അഞ്ചു മിനിറ്റിനാകും ആംബുലൻസ് എത്തി ഫസ്റ്റ് എയ്ഡ് കൊടുത്തു അവനെ എമർജൻസിയിലേക്കു കൊണ്ട് പോയിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
വണ്ടിയിൽ വെച്ച് തന്നെ എന്റെ കയ്യിൽ കിടക്കു
മ്പോൾ അവനു ശ്വാസം ഇല്ലായിരുന്നു, അവൻ ഈ ലോകം വിട്ടു പോയിരുന്നു:ജേക്കബ് മാത്യു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.