''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴയിൽ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വനശ്രീ മണൽ കലവറ തുറക്കുമെന്ന പ്രതീക്ഷയിൽ കിഴക്കൻ മലയോരം.


കുളത്തുപ്പുഴ: കുളത്തൂപ്പുഴയിൽ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വനശ്രീ മണൽ കലവറ തുറക്കുമെന്ന പ്രതീക്ഷയിൽ കിഴക്കൻ മലയോരം. സാധാരണക്കാരന് വീടുവയ്ക്കാൻ ന്യായവിലയ്ക്കു മണൽ നൽകുക എന്ന ലക്ഷ്യമിട്ട് ഒരുവർഷം മുമ്പാണ് വനശ്രീ മണൽ കലവറ പ്രവർത്തനം ആരംഭിച്ചത്.
കഴിഞ്ഞ എൽഡിഎഫ് ഗവർമെന്റിന്റെ കാലത്താണ് മണൽകലവറ ആദ്യം ആരംഭിച്ചത്.മണൽവില കുതിച്ചുയർന്നപ്പോൾ അമിതവിലകൊടുത്ത് സാധാരണക്കാരന് വീടുവയ്ക്കുന്നതിനും മറ്റും മണൽ വാങ്ങാനാവാതെ പഞ്ചായത്തിൽ നിന്നും ഗവർമെന്റ് നല്കിയ വീട് പണി പൂർത്തിയാക്കാനാവാത്ത അവസ്ഥയെത്തിയിരുന്നു. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് വനംവകുപ്പിന്റെ നിയന്ത്രണത്തിൽ കലവറ ആരംഭിച്ചത്.
കല്ലടയാറ്റിലെ കുളത്തൂപ്പുഴ മിൽപാലം, ചോഴിയക്കോട് കടവുകളിൽ നിന്നും മണൽ ശേഖരിച്ച് കുളത്തൂപ്പുഴ ടൗണിലുള്ള മണൽ കലവറയിൽ സ്റ്റോക്ക് ചെയ്തശേഷം ആവശ്യക്കാരിൽ നിന്നും അപേക്ഷസ്വീകരിച്ച് മണൽ നല്കിയിരുന്നതാണ് പദ്ധതി.
ബിപിഎൽ വിഭാഗത്തിൽ റേഷൻ കാർഡുള്ളവർക്ക് കുറഞ്ഞ വിലയ്ക്കും ബി പിഎൽ റേഷൻകാർഡുകൾക്ക് കുറച്ചു കൂടി വിലകൂട്ടിയുമായിരുന്നു വിൽപ്പന. മണൽ ലോബികൾ ക്രിത്രിമ മണൽ ക്ഷാമം ഉണ്ടാക്കി ആവശ്യക്കാരിൽ നിന്നും കൊള്ളലാഭം ഉണ്ടാക്കുന്നത് നിയന്ത്രിക്കുന്നതിനും സാധാരണക്കാരന് വീടുപണിയാൻ മണൽ ലഭ്യമാക്കുന്നതിനുമായി നടപ്പാക്കിയ ഈ മണൽ കലവറ യുടെ പ്രവർത്തനം പ്രശംസനിയവും ഗുണകരവുമായിരുന്നു.
എന്നാൽ തുടർന്ന് കേരളത്തിൽ അധികാരത്തിൽ വന്ന യു ഡി എഫ് ഗവർമെന്റിന്റെ കാലത്ത് മണൽ കലവറി പൂട്ടി മണൽ ലോബികളെസഹായിക്കുന്ന നിലപാട് സ്വീകരിച്ചതിനാൽ പ്രവർത്തനം മുടങ്ങി.
വീണ്ടും എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ മന്ത്രി കെ രാജു മണൽ കലവറ തുറക്കാൻ നടപടിസ്വീകരിക്കുകയും തർക്കത്തിലായിരുന്ന വിവിധ വകുപ്പുകളെ കൂട്ടി ജോയിപ്പിച്ച് വനശ്രീ എന്നപേരിൽ കലവറയുടെ പ്രവർത്തനം തുടങ്ങുകയും ചെയ്തു.
ഇതെത്തുടർന്ന് കലവറനിറയെ ആറ്റിലെ കടവിൽ നിന്നും മണൽ ശേഖരിച്ചു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടും മണൽ വിതരണം ആരംഭിച്ചില്ല.പഞ്ചായത്തിൽ നിന്നും വീട് അനുവദിച്ചവർ മണൽ ലഭിക്കാത്തതു മൂലവും മണൽ ലോബികളുടെ കയ്യിൽനിന്നും അമിതവില നല്കി മണൽ വാേങ്ങണ്ട അവസ്ഥയാണിപ്പോൾ.
ഇവിടെ മണൽ കലവറ ആരംഭിച്ചനാൾ മുതൽ ഇത് പൂട്ടുന്നതിനായി ഉദ്യോഗസ്ഥരും മണൽ കച്ചവടക്കാരും തമ്മിൽ അവിഹിത ഇടപെടൽ നടക്കുന്നതായി ആക്ഷേപം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പുറമെയുള്ളതിനെക്കാൾ വിലകൂട്ടി ബന്ധപ്പെട്ട അധികാരികൾ വില്പന വിലനിശ്ചയിച്ചു ഗവൺമെന്റിന് റിപ്പോർട്ട് നല്കി.സ്ഥാപനം പ്രവർത്തിക്കരുതെന്ന ഗൂേഡാദ്യേശത്തോടെയാണ് ഉദ്യോഗസ്ഥ തലത്തിൽ ഇത്തരത്തിൽ വിലനിശ്ചയിച്ചത് എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കല്ലടയാറിന്റെ കടവുകളിൽ ആവശ്യത്തിന് മണൽ അടിഞ്ഞുകിടക്കുന്നുണ്ടിപ്പോൾ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.