
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും രവീന്ദ്രന് മാസ്റ്ററെ അനുസ്മരിക്കുന്നതിനുമായി പഞ്ചായത്ത് എല്ലാവര്‍ഷവും നടത്തിവരുന്ന കലാമാമാങ്കം പ്രതിഭാസംഗമത്തിന് 22ന് തിരിതെളിയും.
26ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. ചലചിത്ര സീരിയല്‍ താരങ്ങളും സാംസ്കാരിക നായകരും പങ്കെടുക്കും. വിവിധ സ്കൂളുകളിലെ അണിനിരത്തി സംഘടിപ്പിക്കുന്ന പരിപാടിയിലേക്കുളള രജിസ്ട്രേഷന് ഇന്ന് ആരംഭിച്ച് 18ന് വൈകുന്നേരം അഞ്ചിന് അവസാനിക്കുമെന്ന് സംഘാടകസമിതി കണ്‍വീനറും പഞ്ചായത്ത് അംഗവുമായ പി.അനില്‍കുമാര്‍ അറിയിച്ചു.
പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതിനായി വിളിച്ച് ചേര്‍ത്തയോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.നളിനിയമ്മ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സാബുഎബ്രഹാം പരിപാടി വിശദീകരണം നടത്തി. ജനപ്രതിനിധികള്‍, സന്നധ സംഘടനാപ്രവര്‍ത്തകര്‍, രാഷ്ട്രീയ- സാമൂഹ്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, കുടുംബശ്രീപ്രവര്‍ത്തകര്‍, സ്കൂള്‍ അധികൃതര്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ