''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴയില്‍ പുതിയ ശൗചാലയം പൊതുജനങ്ങള്‍ക്ക് ഉപയോഗമില്ലാതെ ഉപേക്ഷിച്ച നിലയില്‍


കുളത്തൂപ്പുഴ: സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ശൗചാലയം പൊതുജനങ്ങള്‍ക്ക് ഉപയോഗമില്ലാതെ ഉപേക്ഷിച്ച നിലയില്‍. കുളത്തൂപ്പുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ശൗചാലയമാണ് അടഞ്ഞ് കിടക്കുന്നത്. അശാസ്ത്രീയമായ കരാര്‍ നടപടികളാണ് ഇതിന് തിരിച്ചടിയായത്. ഇതോടെ ഡിപ്പോയിലെത്തുന്ന യാത്രക്കാരും ജീവനക്കാരും പ്രാഥമിക ആവശ്യങ്ങള്‍ക്കായി നെട്ടോട്ടമോടേണ്ട ഗതികേടിലാണ്.
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്താണ് ഒരു വര്‍ഷം മുന്‍പ് ശൗചാലയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ കരാറില്‍ സെപ്ടിക് ടാങ്കിന്റെ കാര്യം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ ശൗചാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കി കരാറുകാരന്‍ തടിതപ്പി. സെപ്ടിക് ടാങ്കില്ലാതെ ശുചിമുറി മാലിന്യം എങ്ങോട്ട് ഒഴുക്കിവിടുമെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ചോദിക്കുന്നത്. മാലിന്യം ഒഴുക്കിവിടേണ്ട പൈപ്പ് സമീപത്തെ കൈത്തോടിലാക്കാണ് തുറന്നിരിക്കുന്നത്. അതിനാല്‍ ശൗചാലയം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. നിലവില്‍ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം കൊണ്ട് വാഹനപാര്‍ക്കിംഗ് മാത്രമാണ് ഏക ആശ്വാസം.
ശൗചാലയം ഇല്ലാതായതോടെ വനിതകളടക്കമുള്ള ജീവനക്കാരും ദിവസേനെ ഇവിടെയത്തുന്ന യാത്രക്കാരും പരക്കംപായുകയാണ്.
ഇതിനിടെ പഞ്ചായത്ത് ഇടപെട്ട് സെപ്ടിക ടാങ്ക് നിര്‍മ്മിക്കാനായി പുതിയ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. നിര്‍മ്മാണം ആരംഭിക്കാനിരിക്കെയാണ് പദ്ധതിയില്‍ അപാകത ആരോപിച്ച്‌ പഞ്ചായത്ത് സോഷ്യല്‍ ഓഡിറ്റിംഗ് വിഭാഗം രംഗത്തെത്തിയത്. പഞ്ചായത്തിന്റേതല്ലാത്ത ഭൂമിയില്‍ എങ്ങനെ നിര്‍മ്മാണം നടത്തും എന്നതാണ് ഇവര്‍ ഉന്നയിക്കുന്ന തടസവാദം. ഇതോടെ കെ.എസ്.ആര്‍.ടി.സിയെ സഹായിക്കാനിറങ്ങിയ പഞ്ചായത്ത് അധികൃതരും വെട്ടിലായി.
തങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിടരുതെന്നും അടിയന്തരമായി സ്പെപ്ടിക് ടാങ്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച്‌ ശൗചാലയം തുറന്ന് നല്‍കണമെന്നുമാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
നിര്‍മ്മാണം ഉടന്‍
യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സെപ്ടിക് ടാങ്കിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും. ഇതിനായി തൊഴിലുറപ്പ് പദ്ധതിയുടെ സാദ്ധ്യതകള്‍ ആരായും.
സാബു എബ്രഹാം , വൈസ് പ്രസിഡന്റ്, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.