''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അച്ചന്‍കോവിലിലെ പ്രധാന ജലപാതമായ കുംഭാവുരുട്ടി അടച്ചിട്ട് ആറുമാസം


പുനലൂര്‍: കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ അച്ചന്‍കോവിലിലെ പ്രധാന ജലപാതമായ കുംഭാവുരുട്ടി അടച്ചിട്ട് ആറുമാസം പിന്നിട്ടിട്ടും തുറക്കാന്‍ നടപടിയില്ലെന്ന് ആക്ഷേപം. അച്ചന്‍കോവില്‍- ചെങ്കോട്ട റോഡില്‍ അച്ചന്‍കോവിലില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ മണലാറിലണു കുംഭാവുരുട്ടി ജലപാതം. കേരളത്തെയും തമിഴ്നാടിനെയും വേര്‍തിരിക്കുന്ന തൂവല്‍മലയില്‍ നിന്നുത്ഭവിച്ചെത്തുന്ന ജലധാര പാറമുകളിലെ കുളത്തില്‍ നിറഞ്ഞശേഷം 20 അടി താഴ്ചയിലേക്കു പതിക്കുന്നു. മൊത്തം 65 അടി താഴ്ചയിലേയ്ക്കാണു ജലം പതിക്കുന്നത്. വേനലിലും ജലസമൃദ്ധമായ നിത്യവും വളരെയേറെ വിനോദസഞ്ചാരികള്‍ എത്തിക്കൊണ്ടിരുന്നതാണ്. എന്നാല്‍ ആറുമാസമായി ഇവിടെ സഞ്ചാരികള്‍ക്കു പ്രവേശനം നിരോധിച്ചിരിക്കയാണ്. മഴവെള്ളപാച്ചിലില്‍ അപകടഭീതി സൃഷ്ടിച്ചിരുന്ന ജലപാതത്തില്‍ സഞ്ചാരികളെ കടത്തിവിടാന്‍ പാടില്ലെന്ന നിര്‍ദേശം പാലിക്കാതെ വനസംരക്ഷണ സമിതി സഞ്ചാരികളെ കടത്തിവിട്ടതിനെ തുടര്‍ന്ന് ഇവിടെ രണ്ട് തമിഴ്നാട് സ്വദേശികള്‍ മരണമടഞ്ഞതിനെ തുടര്‍ന്നാണു ജലപാതം അടച്ചിട്ടത്. പിന്നീടു നാളിതുവരെ തുറന്നില്ല. അച്ചന്‍കോവില്‍ ഫോറസ്റ്റ് ഡിവിഷന്റെ അധീനതയിലുമുള്ള വനസംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലാണിവിടം. ലക്ഷങ്ങളുടെ വരുമാനമാണ് നിലച്ചത്.

രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലുവരെയായിരുന്നു പ്രവേശനം. എന്നാല്‍ ഇന്നു സഞ്ചാരികളില്ലാതെ വിജനമാണിവിടം. ഇവിടെ ഉണ്ടായിരുന്ന വള്ളികുടിലുകളൂം വിശ്രമസങ്കേതങ്ങളും നാശോന്മുഖമാണ്. ജലപാതത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ വി.എസ്.എസ്.

വാച്ചര്‍മാരുണ്ട്. എന്നാല്‍ ഇവിടെയെത്തുന്ന മദ്യപസംഘങ്ങളാണു പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്. കൂറ്റന്‍ മരങ്ങളുടെയും വള്ളിപ്പടര്‍പ്പുകളുടെയും പച്ചപ്പിനിടയിലൂടെ പറക്കെട്ടുകളെ തഴുകി തലോടി നുരഞ്ഞിറങ്ങുന്ന കുംഭാവുരുട്ടി സഞ്ചാരികള്‍ക്കു ഹൃദ്യമായ അനുഭവമാണു സമ്മാനിക്കുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.