''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കിഴക്കന്‍ മലയോര ഗ്രാമങ്ങള്‍ ചുട്ടുപൊളളുന്നു


പുനലൂര്‍: പകല്‍ താപനില ഉയരുന്നത് കാരണം കിഴക്കന്‍ മലയോര ഗ്രാമങ്ങള്‍ ചുട്ടുപൊളളുന്നു. ജനുവരിയില്‍ ആദ്യമായാണ് മലയോരത്ത് ഇത്രയും ചൂട് അനുഭവപ്പെടുന്നത്.
ഇന്നലെ പുനലൂരിലും സമീപ പ്രദേശങ്ങളിലും 35.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് പുനലൂര്‍. എന്നാല്‍ ഏപ്രില്‍, മേയ് മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടാറുള്ളത്. ഒരു മാസം മുമ്ബ് വരെ നല്ല മഴ ലഭിച്ചിരുന്ന തെന്മല, ആര്യങ്കാവ്, കരവാളൂര്‍ പഞ്ചായത്തുകള്‍ക്ക് പുറമെ പുനലൂര്‍ നഗരസഭ പ്രദേശത്തും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
തണുത്ത കാറ്റ് ലഭിച്ചിരുന്ന തമിഴ്നാട് ചുരം വഴി ഇപ്പോള്‍ ചൂട് കാറ്റാണ് അതിര്‍ത്തിയിലെ ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളില്‍ എത്തുന്നത്. കിഴക്കന്‍ മേഖലയില്‍ നേരത്തെ തന്നെ ചൂട് കൂടിയതിനാല്‍ തെന്മല ഇക്കോ ടൂറിസം അടക്കമുളള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറയുകയാണ്. ചൂട് കൂടിയതോടെ ഇവിടെ തമിഴ്നാട്ടില്‍ നിന്നുളള ശീതളപാനിയ വില്‍പ്പനക്കാരുടെ എണ്ണവും വര്‍ദ്ധിച്ചു. തെന്മല ഇക്കോ ടൂറിസം, പാലരുവി, പുനലൂര്‍ തൂക്ക് പാലം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ശീതള പാനീയ കച്ചവടക്കാര്‍ തമ്ബടിച്ചിരിക്കുന്നത്. ചൂട് ഈ നിലയില്‍ തുടര്‍ന്നാല്‍ ഏപ്രില്‍ ആകുമ്ബോഴേക്കും രൂക്ഷമായ കുടിവെളളക്ഷാമമാകും അനുഭവപ്പെടും.


വേനല്‍ക്കാല ജലവിതരണത്തിന് വെള്ളം കരുതാന്‍ തെന്മല പരപ്പാര്‍ അണക്കെട്ട് അടച്ചതോടെ കല്ലടയാറും ഉണങ്ങി വരണ്ട് തുടങ്ങി. ചൂട് ഈ നിലയില്‍ തുടര്‍ന്നാല്‍ മലയോര മേഖലയിലെ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകള്‍ ഉടന്‍ വറ്റി വരളും. എന്നാല്‍ പതിവിന് വിപരീതമായി ജനുവരിയില്‍ ചൂട് വര്‍ദ്ധിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച്‌ പഠനം നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഈ ആവശ്യവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.