''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചെമ്മന്തൂര്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി വരെ ഓട നിര്‍മിക്കുന്ന നടപടികള്‍ക്ക് തുടക്കമായി


പുനലൂര്‍ : പട്ടണത്തില്‍ ദേശീയപാതയുടെ വശത്തായി ചെമ്മന്തൂര്‍മുതല്‍ കെ.എസ്.ആര്‍.ടി.സി. ജങ്ഷന്‍വരെ ഓട നിര്‍മിക്കുന്ന നടപടികള്‍ക്ക് തുടക്കമാകുന്നു. ഇതിനുമുന്നോടിയായി അതിര്‍ത്തി നിര്‍ണയിക്കുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കും. ഇതിനായി പ്രത്യേക സര്‍വേ ജീവനക്കാരെ നിയോഗിച്ച്‌ കളക്ടര്‍ ഉത്തരവായി.

ദേശീയപാതയുടെ വകയായ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിനുവേണ്ടിയാണിത്. കെ.എസ്.ആര്‍.ടി.സി. ജങ്ഷനില്‍ വലിയപാലത്തിന്റെ പടിഞ്ഞാറേക്കരമുതല്‍ ചെമ്മന്തൂര്‍വരെയുള്ള ഭാഗത്താണ് ഓട നിര്‍മിക്കുന്നത്. ഇതിനായി ദേശീയപാതയുടെ നഗരസഭാ വികസനപദ്ധതിയില്‍പ്പെടുത്തി 2.41 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി. ദേശീയപാതയില്‍ പലയിടത്തും വീതിക്കുറവുള്ളതിനാല്‍ ഒരുവശത്തുമാത്രമേ ഓട നിര്‍മിക്കൂ.

നിലവില്‍ ഏഴുമുതല്‍ 14 വരെ മീറ്ററാണ് ദേശീയപാതയുടെ വീതി. പലയിടത്തും വന്‍തോതില്‍ ൈകയേറ്റം നടന്നിട്ടുണ്ട്. കയ്യേറ്റം ഒഴിപ്പിച്ചാല്‍മാത്രമേ ഓടനിര്‍മാണം നടക്കൂ.

സ്ലാബുകള്‍ പൊട്ടിത്തകര്‍ന്ന്, മലിനജലം നിറഞ്ഞുനില്‍ക്കുകയാണ് ഓടയില്‍. കാല്‍നടയാത്രക്കാര്‍ ഏറെ സാഹസപ്പെട്ടാണ് പട്ടണത്തിലൂടെ പോകുന്നത്. നികന്ന ഓടയ്ക്ക് പലയിടത്തും തുടര്‍ച്ചയില്ലാത്തതിനാല്‍ മലിനജലം കെട്ടിനിന്ന് കടുത്ത ദുര്‍ഗന്ധമുയരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.