''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്


ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണു പണിമുടക്കുന്നത്.
നാളെ നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്കിനെ പിന്തുണയ്ക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.
സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി, എച്ച്എംഎസ്, എസ്ടിയു, ജനതാ ട്രേഡ് യൂണിയന്‍, ടിയുസിഐ, കെടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ബസ്, ലോറി, ടാങ്കര്‍, ഡ്രൈവിങ് സ്‌കൂള്‍, വര്‍ക്ഷോപ്, സ്‌പെയര്‍ പാര്‍ട്‌സ് ഡീലേഴ്‌സ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലുടമ സംഘടനകളും പണിമുടക്കില്‍ പങ്കുചേരും.
ഓട്ടോ, ടാക്‌സി, സ്വകാര്യബസ്, ലോറി, ടാങ്കര്‍ ലോറി സര്‍വീസുകള്‍ക്കൊപ്പം കെഎസ്ആര്‍ടിസി ബസുകളും റോഡിലിറങ്ങില്ല. പാല്‍, പത്രം, ആംബുലന്‍സ്, ആശുപത്രി തുടങ്ങിയവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് പൂര്‍ണമാക്കണമെന്ന് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി കണ്‍വീനര്‍ കെ കെ ദിവാകരന്‍ അഭ്യര്‍ഥിച്ചു.
കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ വാഹന പണിമുടക്കു കാരണം മാറ്റി. പുതുക്കിയ തീയതി വെബ്‌സൈറ്റില്‍. കണ്ണൂര്‍ സര്‍വകലാശാല നാളത്തെ എംപിഎഡ്, ബിപിഎഡ് ഒഴികെയുള്ള എല്ലാ പരീക്ഷകളും 25 ലേക്കു മാറ്റി. ആരോഗ്യ സര്‍വകലാശാല നാളത്തെ തിയറി പരീക്ഷകള്‍ 25 ലേക്കു മാറ്റി. കുസാറ്റിലും നാളത്തെ പരീക്ഷകള്‍ മാറ്റി. നാളത്തെ പത്താംതരം തുല്യതാ സേ പരീക്ഷ 31 ന് ആയിരിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.