''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂര്‍ നഗരസഭ ഭരണത്തില്‍ സി.പി.എമ്മില്‍ പൊട്ടിത്തെറി ; വികസനം പ്രാഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങുന്നു എന്നാരോപിച്ച് സിപിഎം കൗണ്‍സിലര്‍ സ്ഥിരം സമിതി സ്ഥാനം രാജിവച്ചു


പുനലൂര്‍: നഗരസഭ ഭരണത്തില്‍ സി.പി.എമ്മില്‍ പൊട്ടിത്തെറി ; വികസനം പ്രാഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങുന്നു എന്നാരോപിച്ച് സി.പി.എം കൗണ്‍സിലര്‍ സ്ഥിരം സമിതി സ്ഥാനം രാജി വെച്ചു.
സി.പി.എം നേതൃത്വം നല്‍കുന്ന പുനലൂര്‍ നഗരസഭയില്‍ ഭരണപക്ഷത്തു പൊട്ടിത്തെറി. വികസനം പ്രഖ്യാപനത്തിലും കടലാസിലും മാത്രമായി ഒതുങ്ങുന്നു എന്ന ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ട് സി.പി.എം കൗണ്‍സിലര്‍ രാജികത്ത് നല്‍കി. സി.പി.എം പ്രതിനിധിയായ് ഐക്കരകോണം വാര്‍ഡില്‍ നിന്നും വിജയിക്കുകയും നിലവില്‍ പുനലൂര്‍ നഗരസഭയുടെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കൂടിയായ എസ് സുബിരാജാണ് സെക്രട്ടറിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ താല്പര്യം ഇല്ലെന്ന് കാണിച്ചു രാജികത്ത് നല്‍കിയത്.
പുനലൂര്‍ നഗരസഭ പ്രദേശത്ത് ഫ്രീ ഡിസ്പോസിബിള്‍ പദ്ധതി നടപ്പിലാക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് തീരുമാനം എടുത്തിരുന്നു. എന്നാല്‍ ഇതുവരെ പദ്ധതി നടപ്പിലാക്കാന്‍ നഗരസഭ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. ഇതാണ് സുബിരാജിന്‍റെ രാജിയിലേക്ക് നയിച്ചത്. നഗരസഭ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ എല്ലാം കടലാസിലും പ്രഖ്യാപനത്തിലും മാത്രമായി ഒതുങ്ങുന്നുവെന്ന ആരോപണം നിലനില്‍ക്കെ ഭരണപക്ഷത്തുള്ള ഒരാള്‍ തന്നെ ഇത്തരത്തില്‍ രാജി കത്ത് നല്‍കിയത് ഇടതുപക്ഷത്തിനും സി.പി.എമ്മിനും കടുത്ത തലവേദനയായിട്ടുണ്ട്. സുബി രാജ് രാജികത്ത് നല്‍കിയതോടെ കഴിഞ്ഞ കുറച്ചു നാളുകളായ് നഗരസഭാ ഭരണത്തിലെ സിപിഎമ്മിനുള്ളില്‍ ഉണ്ടായ ചേരിപ്പോരും മറനീക്കി പുറത്തായിട്ടുണ്ട്.

എന്നാല്‍ സ്ഥിരം സമിതി അംഗമായി തുടരാന്‍ താല്പര്യം ഇല്ലെന്ന കത്ത് ലഭിച്ചിട്ടില്ല എന്ന മറുപടിയാണ് നഗരസഭ സെക്രട്ടറി പറയുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.