
പുനലൂര്‍: പുനലൂര്‍ ഗവ. പോളിടെക്നിക് കോളേജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അഡ്ജംഗ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്ബ്യൂട്ടര്‍ എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് ലക്ചറര്‍ തസ്തികളില്‍ ഓരോന്നും ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് ലക്ചറര്‍ തസ്തികയില്‍ രണ്ടും ഒഴിവുകളാണുള്ളത്.
യോഗ്യത അതത് വിഷയത്തില്‍ ബി ടെക് ബിരുദവും ഇന്‍ഡസ്ട്രിയല്‍ / ഓര്ഗനൈസേഷന് മേഖലയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പരിചയവും.
താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജനുവരി 25നകം പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ പോളിടെക്നിക് കോളേജ്, പുനലൂര്‍ 691331 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം.
കൂടുതല്‍ വിവരത്തിന് ഫോണ്‍: 0475 2228683, 94460 29568, 97442 13399.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ