*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ഗ്രാമീണ മേഖലയിലെ തപാല്‍ ഓഫീസുകള്‍ ഇനി ഡിജിറ്റല്‍


പുനലൂര്‍ : ഗ്രാമീണമേഖലയിലെ തപാല്‍ ഓഫീസുകള്‍ 'ഹൈടെക്' ആകുന്നു. തപാല്‍വകുപ്പിന്റെ മുഴുവന്‍ ബ്രാഞ്ച് ഓഫീസുകളും കംപ്യൂട്ടര്‍വത്കരിക്കുന്ന പദ്ധതിയായ 'പ്രോജക്‌ട് ദര്‍പ്പണ്‍' തുടങ്ങി.

പത്തനംതിട്ട പോസ്റ്റല്‍ ഡിവിഷനിലെ പദ്ധതിയുടെ ഉദ്ഘാടനം പുനലൂര്‍ ഹെഡ് പോസ്റ്റ് ഓഫീസില്‍ സൂപ്രണ്ട് ആര്‍.വേണുനാഥന്‍ പിള്ള നിര്‍വഹിച്ചു. പോസ്റ്റ്മിസ്ട്രസ് ആര്‍.വൈ.രമ അധ്യക്ഷത വഹിച്ചു. സാധാരണ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളില്‍ മികച്ച സേവനം ഉറപ്പാക്കുന്നതിനാണ് ദര്‍പ്പണ്‍ പദ്ധതി. കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന 4 ജി നെറ്റ്വര്‍ക്കോടുകൂടിയ ഉപകരണങ്ങള്‍ ഇതിനായി പോസ്റ്റ് ഓഫീസുകള്‍ക്ക് നല്‍കും. ഇതോടെ മുഴുവന്‍ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തുടക്കമാകും. ഒപ്പം കോര്‍ ബാങ്കിങ് സേവനങ്ങളും ലഭ്യമാകും.

സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാകുന്നതോടെ ബ്രാഞ്ച് ഓഫീസുകളുടെ നടപടിക്രമങ്ങള്‍ക്ക് നിലവിലുള്ള കാലതാമസം പൂര്‍ണമായും ഇല്ലാതാകും. തപാല്‍വകുപ്പ് പൂര്‍ണമായും ആധുനികീകരിക്കപ്പെടുകയും ചെയ്യും. ആദ്യഘട്ടത്തില്‍ 20 പോസ്റ്റ് ഓഫീസുകളാണ് കംപ്യൂട്ടര്‍വത്കരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ പത്തനംതിട്ട ഡിവിഷനിലെ 233 ഗ്രാമീണ തപാല്‍ ഓഫീസുകളിലും പ്രത്യേക ഉപകരണങ്ങള്‍ വിതരണം ചെയ്യും.

രാജ്യമൊട്ടാകെ ദര്‍പ്പണ്‍ പദ്ധതി നടപ്പാക്കിക്കഴിയുമ്ബോള്‍ ലോകത്ത് ഏറ്റവുംകൂടുതല്‍ ശാഖകളുടെ ബാങ്കിങ് ശൃംഖലയായി തപാല്‍വകുപ്പ് മാറുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.