
പുനലൂർ: പട്ടണത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി പ്രഖ്യാപിച്ച ഗതാഗത പരിഷ്കരണ പദ്ധതികളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി. അഞ്ച് മാസം മുൻപ് നടന്ന ട്രാഫിക് ഉപദേശക സമിതി യോഗത്തിൽ ചില പദ്ധതികൾ തീരുമാനിച്ചതാണ്.
ഇതിൽ ഭൂരിഭാഗവും തുടർനടപടികളില്ലാത്തതിനാൽ നടപ്പാക്കാനാകാതെ നീട്ടിക്കൊണ്ട് പോയി. കെ.എസ്.ആർ.ടി.സി, താലൂക്ക് ആശുപത്രി,സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലടക്കം നഗരത്തിൽ അനധികൃത പാർക്കിംഗ് പൂർണമായും നിയന്ത്രിക്കും.
നഗരത്തിൽ കൂടുതൽ പാർക്കിംഗ് കേന്ദ്രങ്ങൾ ,കാൽനടയാത്രക്ക് നടപ്പാത, നെല്ലിപ്പള്ളി, ടി.ബി. ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി ,ചെമ്മന്തൂർ എന്നിവിടങ്ങളിൽ വെയിറ്റിംഗ് ഷെഡ്, ബസ്ബേകൾ അടക്കം നിർമ്മിക്കും.
സിവിൽ സ്റ്റേഷന് മുന്നിൽ ഒരു വശത്തു മാത്രം പാർക്കിംഗ് നടപ്പിലാക്കും.റോഡരുകിൽ ഗതാഗത തടസം സൃഷ്ടിക്കുന്ന വൈദ്യുത - ടെലിഫോൺ പോസ്റ്റുകൾ നീക്കം ചെയ്യും. പട്ടണത്തിലോടുന്ന നഗരസഭയിലെ പെർമിറ്റുള്ള ഓട്ടോകൾക്ക് പ്രത്യേക നമ്പർ നൽകും.
തുടർന്ന് ഇവക്ക് മാത്രമേ നഗരത്തിലോടാനാകൂ. സ്റ്റാന്റിൽ കിടന്നല്ലാതെ കറങ്ങി ഓടുന്ന ആട്ടോകൾക്കെതിരെ കർശന നടപടികൾ എടുക്കുമെന്നതൊക്കെ എല്ലാം പ്രഖ്യപനമായി .കെ.എസ്.ആർ.ടി.സിക്ക് മുന്നിൽ സ്വകാര്യ ബസുകൾ നിർത്തി ആളെടുക്കുന്നത് നിർത്തലാക്കുകയും ആശുപത്രി ജംഗ്ഷനിൽ ബസ്ബേ നിർമിക്കുകയും ചെയ്തതാണ് ആകെ ചെയ്തത്.
നഗരത്തിൽ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാകുകയും കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയുമാണ് നിലവിലുള്ളത്.കെ.എസ്.ആർ.ടി.സി ജംഗ്ഷന് മുകളിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലെ വെയിറ്റിംഗ് ഷെഡ് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ് .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ