''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുന്നലയിലെ യുവതിയുടെ ദുരൂഹമരണം: ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലപരിശോധനയും തെളിവെടുപ്പും നടത്തി

പത്തനാപുരം : പുന്നലയില്‍ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റുമരിച്ചനിലയില്‍ കാണപ്പെട്ട യുവതിയുടെ വീട്ടില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധനയും തെളിവെടുപ്പും നടത്തി. കഴിഞ്ഞമാസം 24-നാണ് ഇഞ്ചൂര്‍ തെക്കേക്കര അജിവിലാസത്തില്‍ അജീഷ്കുമാറിന്റെ ഭാര്യ രേവതി (28) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി വിഭാഗവും ഫോറന്‍സിക് മെഡിക്കല്‍ വിഭാഗവും സംയുക്തമായാണ് തെളിവെടുപ്പ് നടത്തിയത്. മൃതദേഹപരിശോധന നടത്തിയ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം വിശദമായ സ്ഥലപരിശോധന നടത്തി. ഡോ. ശശികല, ഡോ. ഷാരിജ, ഡോ. മജുബിന്‍, ഡോ. ജാനകി, അജീഷ്, കേസ് അന്വേഷണച്ചുമതലയുള്ള പുനലൂര്‍ ഡിവൈ.എസ്.പി. ബി.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

സംഭവം നടന്ന ഷെഡില്‍നിന്ന് സംഘം തെളിവുകള്‍ ശേഖരിച്ചു. വിശദമായ റിപ്പോര്‍ട്ട് പത്തുദിവസത്തിനകം അന്വേഷണസംഘത്തിന് കൈമാറുമെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ അറിയിച്ചു. ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ഉയര്‍ന്ന പോലീസ് അധികാരികള്‍ക്ക് പരാതിയും നല്‍കിയിരുന്നു. യുവതി വീട്ടില്‍ അനുഭവിക്കേണ്ടിവന്ന കൊടിയ പീഡനങ്ങള്‍ നാട്ടുകാര്‍ പരിശോധനസംഘത്തോടും വെളിപ്പെടുത്തി. ഭര്‍ത്താവും ഭര്‍ത്തൃമാതാവ് ശാന്തയും യുവതിയെ മര്‍ദിക്കാറുണ്ടായിരുന്നെന്നും മിക്കദിവസവും യുവതിയുടെ നിലവിളി കേള്‍ക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

ഷെഡിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. എണ്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടും ഷെഡിന് കാര്യമായ നാശനഷ്ടം ഉണ്ടാവാതിരുന്നത് സംശയമുണര്‍ത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഭര്‍ത്താവും ഭര്‍ത്തൃമാതാവും ഒളിവിലാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.