''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റെയില്‍വേ ഗേജുമാറ്റം, ചീഫ് എന്‍ജിനിയര്‍ ഇന്ന് പാത പരിശോധന നടത്തും


പുനലൂര്‍: പുനലൂര്‍-ചെങ്കോട്ട റെയില്‍വേ ഗേജുമാറ്റത്തിന്റെ ഭാഗമായുള്ള ജോലികള്‍ വിലയിരുത്താനുള്ള ഉന്നതതല സന്ദര്‍ശനം ഇന്ന് നടക്കും.ന്യൂ ആര്യങ്കാവ് മുതല്‍ ഇടമണ്‍ വരെയുളള പാതയിലെ നിര്‍മ്മാണ ജോലികള്‍ പരിശോധിക്കുന്നതിന് കണ്‍സട്രഷന്‍ വിഭാഗം മധുര ഡിവിഷന്‍ ചീഫ് എന്‍ജിനിയറാണ് സന്ദര്‍ശനം നടത്തുന്നത്.
രാവിലെ 10ന് ന്യൂ ആര്യങ്കാവില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ ഇടപ്പളയം, കഴുതുരുട്ടി, 13കണ്ണറ പാലം, തെന്മല എം.എസ്.എല്‍ ബയോഡക്ടര്‍, പുതിയ തുരങ്കം, നിര്‍മ്മാണം പൂര്‍ത്തിയാകുന്ന തെന്മലയിലെ പുതിയ റെയില്‍വേ സ്റ്റേഷന്‍, കഴുതുരുട്ടി ഹാള്‍ട്ടിംഗ് സ്റ്റേഷന്‍, ഒറ്റക്കല്‍, ഇടമണ്‍ മേഖലകള്‍ സന്ദര്‍ശിക്കും.
പുനലൂര്‍-ചെങ്കോട്ട പാതയിലൂടെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമാണ് സന്ദര്‍ശനമെന്ന് അധികൃതര്‍ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ സേഫ്ടി കമ്മിഷണര്‍ പാതയില്‍ പരിശോധന നടത്തും. ഈ മാസം അവസാനത്തോടെ ഇത് പൂര്‍ത്തിയാകുമെന്നാ റെയില്‍വേയുടെ വാദം.
കഴുതുരുട്ടി ഹാള്‍ട്ടിംഗ് സ്റ്റേഷന്‍, തെന്മല, ഒറ്റക്കല്‍ എന്നിവിടങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. എന്നാല്‍ ട്രാക്ക് സ്ഥാപിക്കുന്നതാണ് ഇഴഞ്ഞുനീങ്ങുന്നത്.ഇതാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള തടസമായി നില്‍ക്കുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.