''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റെയില്‍വേ ഗേറ്റിന് സമീപം അടിപ്പാതക്ക് വിട്ടു നല്‍കാതിരുന്ന സ്ഥലം ജില്ലാ കളക്റുടെ നേതൃത്വത്തില്‍ ഏറ്റെടുത്തു

റെയില്‍വേ ഗേറ്റിന് സമീപം അടിപ്പാതക്ക് വിട്ടു നല്‍കാതിരുന്ന സ്ഥലം ജില്ലാ കളക്റുടെ നേതൃത്വത്തില്‍ ഏറ്റെടുത്തു.

പുനലൂർ ∙ റെയിൽ‍വേ സ്റ്റേഷനു സമീപം അടിപ്പാതയ്ക്കു ഭൂമി ഏറ്റെടുക്കേണ്ട സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർ ഡോ. കാർത്തികേയൻ, ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം അടിയന്തരമായി സ്ഥലം ഏറ്റെടുക്കാൻ നിർദേശിച്ചു. സ്ഥലത്തെ ഒഴിപ്പിക്കേണ്ട വ്യാപാര സ്ഥാപനങ്ങളിൽ കലക്ടർ നേരിട്ട് എത്തി ഒരാഴ്ചയ്ക്കുള്ളിൽ ഒഴിയണമെന്നാവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് പ്രത്യേക സമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ച ശേഷം സ്ഥലം ഏറ്റെടുക്കും. അടിപ്പാത പൂർത്തിയായി രണ്ട് വർഷം പിന്നിട്ടിട്ടും സ്ഥലം ഏറ്റെടുക്കുന്നതിൽ കാലതാമസം വന്നതോടെ നഗരത്തിൽ ഏറ്റവും അധികം ചർച്ച ചെയ്ത വിഷയമായിരുന്നു ഇത്. റെയിൽപ്പാത പൂർണമായി കമ്മിഷൻ ചെയ്യാൻ ആഴ്ചകൾ മാത്രം ശേഷിക്കെ അടിപ്പാത തുറന്നില്ലെങ്കിൽ ഇവിടെ വലിയ ഗതാഗത പ്രശ്നമുണ്ടാകുമെന്ന സ്ഥിതിയാണ്.
നാട്ടുകാരും സ്ഥലത്തെ ഓട്ടോ ഡ്രൈവർമാരും കലക്ടറോട് എത്രയും പെട്ടെന്ന് അടിപ്പാത തുറക്കണമെന്നാവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ വസ്തു ഉടമകൾക്കു നോട്ടിസ് നൽകാൻ കലക്ടർ നിർദേശിച്ചു. ഈ ഭൂമിക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന വില കോടതിയിൽ കെട്ടിവയ്ക്കും. വസ്തു ഏറ്റെടുക്കാനുള്ള തുക നേരത്തെ സർക്കാർ അനുവദിച്ചിരുന്നു.
സർക്കാർ നിശ്ചയിച്ച തുകയേക്കാൾ കൂടുതൽ വേണം എന്ന ആവശ്യവുമായി വസ്തു ഉടമകൾ ഉറച്ചു നിന്നതോടെയാണു വസ്തു ഏറ്റെടുക്കൽ വൈകിയത്. സബ് കലക്ടർ ഡോ. ചിത്ര, തഹസിൽദാർ (എൽആർ) ഗിരീഷ്കുമാർ, പുനലൂർ വില്ലേജ് ഓഫിസർ സന്തോഷ് ജി.നാഥ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.