
തെന്മല:പഞ്ചായത്തുതല റിപ്പബ്ലിക് ദിനാഘോഷം നാളെ ഇടമണിൽ നടത്തും. രാവിലെ എട്ടിന് ഇടമൺ യുപിഎസ് അങ്കണത്തിൽ തെന്മല പഞ്ചായത്ത് പ്രസിഡന്റ് ആർ.ലൈലജ പതാക ഉയർത്തും. 8.30നു ഇടമൺ 34ൽ നിന്ന് ആരംഭിക്കുന്ന റിപ്പബ്ലിക്ദിന റാലി സത്രം വഴി യുപിഎസിൽ സമാപിക്കും. 10.30നു പൊതുസമ്മേളനം കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ആർ.ലൈലജ അധ്യക്ഷത വഹിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ