''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നഗരസഭ സര്‍ഗോത്സവം നാടകമത്സരത്തില്‍ തിരുവനന്തപുരം സംഘകേളിയുടെ 'ഒരുനാഴി മണ്ണ്'' മികച്ച നാടകം


പുനലൂര്‍: നഗരസഭ സര്‍ഗോത്സവം അഡ്വ. എന്‍. രാജഗോപാലന്‍നായര്‍ മെമ്മോറിയല്‍ സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തില്‍ തിരുവനന്തപുരം സംഘകേളിയുടെ 'ഒരുനാഴി മണ്ണ്' മികച്ച നാടകമായി തെരഞ്ഞെടുത്തു. സംഘകേളിയിലെ ജലീല്‍ മികച്ച സംവിധായകനായി. തിരുവനന്തപുരം ചിലങ്കയിലെ ചാക്യാര്‍ നാടകത്തിലെ ചാക്യാരായി അഭിനയിച്ച വിജയന്‍ പാറശശ്ശാലയാണു മികച്ച നടന്‍.വയലാര്‍ നാടകവേദിയുടെ പാച്ചു പരേതനായി നാടകത്തിലഭിനയിച്ച ജയാ കുറുപ്പാണു മികച്ച നടി. ചിറയിന്‍കീഴ് അനുഗ്രഹയുടെ സര്‍വശ്രീ നാടകത്തില്‍ അഭിനയിച്ച ഡാനി എസ്. പുനലൂരാണ് മികച്ച ഹാസ്യനടന്‍. ചിറയന്‍കീഴ് അനുഗ്രഹയിലെ പ്രസന്ന പുനലൂരിന് പ്രത്യേക ജൂറി അവാര്‍ഡ് നല്‍കും. ഗാലപ്പ് പോളിലൂടെയായിരുന്നു നാടക അവാര്‍ഡ് നിര്‍ണയം. സംസ്ഥാനതല നാടന്‍പാട്ട് മത്സരത്തില്‍ കാര്‍ത്തിക് ചന്ദ്ര ആന്‍ഡ് പാര്‍ട്ടി ഒന്നാം സ്ഥാനം നേടി. മഹേഷ് കുഴിയിക്കല്‍ ഇടവക രണ്ടും രാജമ്മ അയ്യപ്പന്‍ ആന്‍ഡ് പാര്‍ട്ടി കുണ്ടറ മൂന്നും സ്ഥാനം നേടി. പുനലൂരിന്റെ കലാസാംസ്ക്കാരിക പൈതൃകം നിലനിര്‍ത്തുന്നതിനും സര്‍ഗാത്മകതയെ ഉണര്‍ത്തുന്നതിനും യുവപ്രതിഭകളെ അനുമോദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നഗരസഭ ഒരുക്കിയ സര്‍ഗോത്സവത്തിന്റെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഈ മാസം അവസാനം നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്യുമെന്നു പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എ.

രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ഗോത്സവം ജനറല്‍ കണ്‍വീനര്‍ എസ്.സുബിരാജ്, അഡ്വ. കെ.എ. ലത്തീഫ്, കെ.രാജശേഖരന്‍ എന്നിവരും പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.