''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികൾ സ്മാര്‍ട്ടാക്കുന്നു


പുനലൂര്‍: ജില്ലയില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസ് മുറികൾ സ്മാര്‍ട്ടാക്കുന്ന പദ്ധതിയിലേക്ക് ആദ്യ ഘട്ടമായി ലാപ്‌ടോപ്പുകളുടെയും പ്രൊജക്റ്ററുകളുടെയും വിതരണം തുടങ്ങി. 500 ലാപ്‌ടോപ്പും 500 പ്രൊജക്റ്ററുമാണ് കഴിഞ്ഞ രണ്ടു ദിവസമായി കൊട്ടാരക്കരയിലെ ഐടി അറ്റ് സ്‌കൂൾ കേന്ദ്രം (കൈറ്റ്) വഴി വിതരണം ചെയ്തത്. കൊട്ടാരക്കര, പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഹൈ സ്‌കൂളുകൾ കംപ്യൂട്ടർ ഏറ്റുവാങ്ങി.  
ജില്ലയിലാകെ സർക്കാർ എയ്ഡഡ് വിഭാഗങ്ങളിലായി 3000 മുറികളാണ്  ഹൈടെക്കാകുന്നത്.  ആദ്യ ഘട്ടത്തിൽ 1500 മുറികൾക്കുള്ള വിതരണം ഫെബ്രുവരിയിൽ പൂർത്തിയാക്കും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിരവഹിച്ചിരുന്നു.  സംസ്ഥാനത്തൊട്ടാകെ 45000 മുറികളാണ് ഹൈടെക്കാകുന്നത്. 
ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷന് നൽകിയിട്ടുണ്ട്. നിലവിലുള്ള കണക്ഷനുകളുടെ ശേഷി  തെരഞ്ഞെടുക്കപ്പെട്ട ഹയർ സെക്കൻഡറി സ്‌കൂളുകളിലും ഹൈസ്‌കൂളുകളിലും വർധിപ്പിച്ച് എഫ്ടിടിഎച്ച് കണക്ഷന് നൽകിയിട്ടുണ്ട്. ഐടി അധിഷ്ഠിത പഠനത്തിനായി 'സമഗ്ര' എന്ന വെബ് പോർട്ടലും തയ്യാറായി. എൽപി വിഭാഗത്തിന് 'കളിപ്പെട്ടി', യുപി വിഭാഗത്തിന് 'ഇ വിദ്യ' തുടങ്ങിയ പുസ്തകങ്ങളും ഐ ടി അറ്റ് സ്‌കൂളിന്റെ (കൈറ്റിന്റെ) നേതൃത്വത്തിൽ തയ്യാറാക്കിയിരുന്നു. ലിറ്റിൽ കൈറ്റ് എന്ന പേരിൽ അടുത്ത വർഷം മുതൽ വിപുലമായ ഐടി ക്ലബ് പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. മലയാളം കംപ്യൂട്ടിങ്, ഇന്റർനെറ്റ് ആൻഡ് സൈബർ സെക്യൂരിറ്റി, അനിമേഷൻ, ഇലക്ട്രോണിക്‌സ് ആന്റ് ഹാർഡ്‌വെയർ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകാനാണ് ലക്ഷ്യം. 
വൈദ്യുതീകരണം, ടൈൽസ് പതിച്ച തറ, അടച്ചുറപ്പുള്ള, ഉപകരണങ്ങൾ വയ്ക്കാൻ പ്രത്യേകം തയ്യാറാക്കിയ ഷെൽഫ് എന്നിവ സജ്ജമാക്കിയ സ്‌കൂളുകൾക്കാണ് ആദ്യ ഘട്ടത്തിൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. ഫെബ്രുവരി അവസാനത്തോടെ  ജില്ലയിൽ ആദ്യ ഘട്ട വിതരണം പൂർത്തിയാകുമെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷന് (കൈറ്റ്) ജില്ലാ കോർഡിനേറ്റർ ഉല്ലാസ് കുമാർ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.