''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സെന്റ് മേരീസ് കത്തീഡ്രലിലെ വിശുദ്ധ സെബസ്റ്റ്യാനോസ്സിന്റെ തിരുനാൾ 14 മുതൽ 21 വരെ


പുനലൂർ ∙ സെന്റ് മേരീസ് കത്തീഡ്രലിലെ വിശുദ്ധ സെബസ്റ്റ്യാനോസ്സിന്റെ തിരുനാൾ 14 മുതൽ 21 വരെ നടത്തും. 14 മുതൽ 18 വരെ വൈകിട്ട് ആറു മുതൽ പോട്ട ഡിവൈൻ ധ്യാനകേന്ദ്രം നയിക്കുന്ന നവീകരണ ധ്യാനവും രോഗശാന്തി ശുശ്രൂഷയും നടത്തും. 14നു മതബോധന ദിനത്തിൽ വൈകിട്ട് 4.30നു ജപമാല, ലിറ്റിനി, പ്രസിദേന്തി വാഴ്ച, കൊടിയേറ്റ് ദിവ്യബലി എന്നിവ ഫാ. ഡോ. ജേക്കബ് പ്രസാദിന്റെ കാർമികത്വത്തിൽ നടക്കും. ഫാ. മാത്യു സഹകാർമികത്വം വഹിക്കും. 15നു മാതൃദിനത്തിൽ വൈകിട്ട് അഞ്ചിനു ദിവ്യബലി ഫാ. ഡോ.റോൾഡൻ ജേക്കബ് നയിക്കും. കാഴ്ചവയ്പും നടത്തും. 16നു പിതൃദിനത്തിൽ വൈകിട്ട് അഞ്ചിനു ദിവ്യബലിക്കു പാണ്ടിത്തിട്ട ദിവ്യരക്ഷാ ദേവാലയം വികാരി ഫാ.ബൈജു എം.വിൻസന്റ് കാർമികത്വം വഹിക്കും.

17നു യുവജനദിനത്തിൽ വൈകിട്ട് അഞ്ചിനു ദിവ്യബലി ഫാ. വർഗീസ് ക്ലമന്റ് കാർമികത്വം വഹിക്കും. 18നു സമർപ്പിത ദിനത്തിൽ വൈകിട്ട് അഞ്ചിനു ദിവ്യബലിക്ക് അലിമുക്ക് ഹോളി ഫാമിലി ചർച്ച് വികാരി ഫാ. റൊണാൾഡ് എം. വർഗീസ് കാർമികത്വം വഹിക്കും. 19നു കുടുംബദിനത്തിൽ അഞ്ചിനു ദിവ്യബലിക്കു പുനലൂർ രൂപത എപ്പിസ്കോപ്പൽ വികാരി മോൺ. ജൂഡ് തദേവൂസ് സെന്റ് ജോസഫ് കാർമികത്വം വഹിക്കും 20നു തൊഴിലാളി ദിനത്തിൽ ഒൻപതിന് അമ്പെഴുന്നള്ളിപ്പ് പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ നിന്ന് ആരംഭിച്ചു ദേവാലയത്തിൽ എത്തിച്ചേരും. 9.30നു ദിവ്യബലി ഫാ. സനീഷിന്റെ കാർമികത്വത്തിൽ നടത്തും.

വിശുദ്ധന്റെ തിരുസ്വരൂപം എഴുന്നള്ളിക്കൽ, അഞ്ചിനു വേസ്പര, ഫാ. സെബാസ്റ്റ്യൻ വാസ്, ഫാ. ജിജോ ജോർജ് എന്നിവർ വചനസന്ദേശം നൽകും. ഏഴിനു പ്രദക്ഷിണം. 21ന് 9.30നു ജപമാല, ലിറ്റിനി, പുനലൂർ ബിഷപ്പിനു സ്വീകരണം. 10നു പൊന്തിഫിക്കൽ ദിവ്യബലി പുനലൂർ രൂപത മെത്രാൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തന്റെ കാർമികത്വത്തിൽ നടത്തും. സ്നേഹവിരുന്ന്, 4.30നു കൃതജ്ഞതാ ബലി സെന്റ് മേരീസ് കത്തീഡ്രൽ വികാരി ഫാ. ഡോ. ക്രിസ്റ്റി ജോസഫ് നയിക്കും. അഞ്ചിനു വാഹന വെഞ്ചെരിപ്പ്, ഏഴിനു സാമൂഹിക നാടകം എന്നിവ നടക്കുമെന്ന് ഇടവക വികാരി ഫാ. ക്രിസ്റ്റി ജോസഫ്, പാരീഷ് കൗൺസിൽ സെക്രട്ടറി ജോൺസൺ ഏലിയാസ്, സഹവികാരി ഫാ. മാത്യു കവിതാഴം, പാരീഷ് കൗൺസിൽ ട്രഷറർ തോമസ് ജോസഫ്, ജനറൽ കൺവീനർ ജസ്റ്റിൻ രാജൻ എന്നിവർ അറിയിച്ചു.
Labels:

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.