''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ര്‍​പ്പറേഷന്‍റെ തോ​ട്ട​ങ്ങ​ളി​ല്‍ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷമായി


പ​ത്ത​നാ​പു​രം: സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ര്‍​പ്പറേഷന്‍റെ തോ​ട്ട​ങ്ങ​ളി​ല്‍ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷമായി. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​തെ അ​ധി​കൃ​ത​ര്‍.​
കാ​ട്ടാ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്. ​ഇ​ത് വ​നാ​തി​ര്‍​ത്തി​യി​ലെ ല​യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.​ ക​ഴി​ഞ്ഞ ദി​വ​സം ഫാ​മിം​ഗ് കോ​ര്‍​പ്പ​റേ​ഷ​നി​ലെ സൂ​പ്പ​ര്‍​വൈ​സ​റാ​യ പി​റ​വ​ന്തൂ​ര്‍ ക​റ​വൂ​ര്‍ ച​ണ്ണ​ക്കാ​മ​ണ്‍ കാ​ര്‍​ത്തി​ക​യി​ല്‍ സു​ഗ​ത​ന്‍( 58) ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​താ​ണ് ഒ​ടു​വി​ലെ സം​ഭ​വം.​
എ​സ്റ്റേ​റ്റി​ലെ പ​റ​ങ്കി​മാം​കൂ​പ്പ് ഭാ​ഗ​ത്ത് ആ​ന​യി​റ​ങ്ങി​യ വി​വ​രം ടാ​പ്പിംഗ് തൊ​ഴി​ലാ​ളി​ക​ളെ അ​റി​യി​ക്കാ​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത് . എ​സ്റ്റേ​റ്റി​ലെ കാ​ടു​ക​ള്‍​ക്കി​ട​യി​ല്‍ മ​റ​ഞ്ഞ് നി​ന്ന ആ​ന തു​മ്ബി​ക്കൈ കൊ​ണ്ട് സു​ഗ​ത​നെ എ​ടു​ത്ത് എ​റി​യു​ക​യാ​യി​രു​ന്നു.​
മൃ​ത​ദേ​ഹം പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ട് ന​ല്‍​കി . ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് കു​മ​രം​കു​ടി ഓ​ഫീ​സി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​ച്ച ശേ​ഷം രണ്ടോ​ടെ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു.
പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍​പോ​ലും ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ കാ​ട്ടു​മൃ​ഗ​ങ്ങ​ള്‍ സൈ്വരവി​ഹാ​രം ന​ട​ത്തു​ക​യാ​ണ്.​ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ള്‍​പ്പെ​ടെ നി​ര​വ​ധി​യാ​ളു​ക​ള്‍ യാ​ത്ര ചെ​യ്യു​ന്ന അ​ലി​മു​ക്ക് അ​ച്ച​ന്‍​കോ​വി​ല്‍ പാ​ത​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങാ​റു​ണ്ട്.​ ഇ​തോ​ടെ കു​ട്ടി​ക​ളെ സ്കൂ​ളി​ല​യ​യ്ക്കാ​ന്‍ പോ​ലും ര​ക്ഷി​താ​ക്ക​ള്‍ മ​ടി​ക്കു​ന്നു. ​വ​നാ​തി​ര്‍​ത്തി​യി​ല്‍ നി​ര്‍​മി​ച്ചി​രു​ന്ന കി​ട​ങ്ങു​ക​ള്‍ നി​ക​ന്ന​തും സൗ​രോ​ര്‍​ജ വേ​ലി​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ല്ലാ​ത്തതും വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​ണ്.​
പ​ത്ത​നാ​പു​രം വെ​ള​ളം​തെ​റ്റി പാ​ത​യി​ല്‍ പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ വ​രെ ആ​ന​യി​റ​ങ്ങാ​റു​ണ്ട്. ഫാ​മി​നു​ള്ളി​ല്‍ അ​ടി​ക്കാ​ട് വ​ള​ര്‍​ന്ന് നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളെ കാ​ണാ​ന്‍ പോ​ലും ക​ഴി​യി​ല്ല.​ ഇ​തു​ക​ാര​ണം വാ​ഹ​ന​ഗ​താ​ഗ​തം വ​രെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്.​ പ​ല​പ്പോ​ഴും ത​ല​നാ​രി​ഴ​ക്കാ​ണ് യാ​ത്ര​ക്കാ​ര്‍ ആ​ന​കൂ​ട്ട​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടു​ക.
​വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യും അ​തി​ര്‍​ത്തി​ക​ളി​ല്‍ കി​ട​ങ്ങു​കളും സൗ​രോ​ര്‍​ജ വേ​ലി​ക​ളും സ്ഥാ​പി​ച്ച്‌ വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.