''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മലയിലെ പരപ്പാര്‍ അണക്കെട്ടില്‍ എക്കല്‍ സര്‍വേ തുടങ്ങി


പുനലൂര്‍ : തെന്മലയിലെ പരപ്പാര്‍ അണക്കെട്ടില്‍ എക്കല്‍ സര്‍വേ ആരംഭിച്ചു. അണക്കെട്ടില്‍ അടിഞ്ഞുകൂടിയിട്ടുള്ള എക്കലിന്റെയും മണലിന്റെയും അളവ് തിട്ടപ്പെടുത്തുന്നതിനാണ് സര്‍വേ.
ജലവിഭവ വകുപ്പിന്റെ പീച്ചിയിലെ കേരള എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള വിദഗ്ധസംഘമാണ് സര്‍വേ നടത്തുന്നത്. അണക്കെട്ടിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മുന്നോടിയായാണ് ഇത്.
ചൊവ്വാഴ്ച രാവിലെ ഏഴരയ്ക്കാണ് പരിശോധന ആരംഭിച്ചത്. ബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ജി.പി.എസ്. വഴി സ്ഥാനവും എക്കോസൗണ്ട് സംവിധാനം ഉപയോഗിച്ച്‌ ആഴവും തിട്ടപ്പെടുത്തുകയാണ് സര്‍വേയിലെ പ്രധാനജോലി. തുടര്‍ന്ന് വെള്ളത്തിന്റെ അളവും എക്കലിന്റെ അളവും പരിശോധിക്കും. ഏതുഭാഗത്താണ് എക്കലിന്റെ അളവ് കൂടുതല്‍ എന്നതും അതിന്റെ ആഴവും നിര്‍ണയിക്കും. കൂടാതെ ഏതുതരത്തിലുള്ള എക്കലും മണലും ആണെന്നതും നിര്‍ണയിക്കും.
മൂന്നുമുതല്‍ നാലുവരെ നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ബോട്ട് ചലിപ്പിച്ചാണ് സര്‍വേ നടത്തുന്നത്. ഒരുദിവസം ഒരു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലേ സര്‍വേ നടത്തൂ. ഡെപ്യൂട്ടി ഡയറക്ടര്‍ ഷിനിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീജിത്ത്, റിസര്‍ച്ച്‌ അസിസ്റ്റന്റ് വി.ഫ്രാന്‍സി, ഓവര്‍സിയര്‍ ധന്യ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. സര്‍വേ പൂര്‍ത്തിയാകാന്‍ ഒരുമാസമെടുക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.
ഴിഞ്ഞ ആഴ്ചയാണ് സര്‍വേ നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. ഇതിനായി വൈദ്യുതി ഉത്പാദനം നിര്‍ത്തിവച്ച്‌ അണക്കെട്ട് പൂര്‍ണ സംഭരണശേഷിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ശക്തമായ കാറ്റുമൂലം തിരയിളക്കം ഉണ്ടായതിനാല്‍ സര്‍വേ മാറ്റിവയ്ക്കുകയായിരുന്നു.
Labels: ,

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.