''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അടിപ്പാതപ്രശ്നം നഗരസഭാ കൗൺസിലർമാർ താലൂക്ക് വികസനസമിതി യോഗം തടസ്സപ്പെടുത്തി


പുനലൂർ: റെയിൽവേ അടിപ്പാതയുടെ അനുബന്ധ റോഡിനു സ്ഥലം എടുക്കൽ നടപടി അനിശ്ചിതമായി നീണ്ടു പോകുന്നതിൽ പ്രതിഷേധിച്ച് പുനലൂർ നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ സബ് കലക്ടർ ഡോ. ചിത്രയുടെ സാന്നിധ്യത്തിൽ നടന്ന താലൂക്ക് വികസന സമിതിയിൽ പ്രധിഷേധവുമായി എത്തി യോഗം തടസ്സപ്പെടുത്തുകയും സഭ ബഹിഷ്കരിക്കുകയും ചെയ്തു. അടിപ്പാതയുടെ രണ്ട് വശത്തുമുള്ള തുച്ഛമായ സെന്റുകൾ മാത്രം വരുന്ന ഭൂമി ഏറ്റെടുക്കുന്ന വിഷയങ്ങളിൽ റവന്യൂ വകുപ്പിന്റെ അലംഭാവം അവസാനിപ്പിക്കണമെന്ന് കൗൺസിലർ ആവശ്യപ്പെട്ടു.പുനലൂർ വഴി കടന്നുപോകുന്ന കൊല്ലം – ചെന്നൈ പാതയിൽ പൂർണമായി ട്രെയിൻ ഓടാൻ ദിവസങ്ങൾ മാത്രമാണുള്ളത്.

അടിപ്പാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ സ്ഥലം എംഎൽഎ യും റവന്യൂ ഉദ്യോഗസ്ഥരും അലംഭാവം കാട്ടുകയാണെന്നും ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ് ലഭിക്കണമെന്നും നെൽസൺ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള കൗൺസിലർമാർ ആവശ്യപ്പെട്ടു. ട്രെയിൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഓടിത്തുടങ്ങുമെന്നും പട്ടണത്തിൽ വലിയ ഗതാഗതക്കുരുക്കിന് അടച്ചിടുന്ന റെയിൽവേ ഗേറ്റ് കാരണമാകുമെന്നും കൗൺസിലർമാർ ആരോപിച്ചു. സബ് കലക്ടർ എൽഎ ചുമതലയുള്ള ഡപ്യൂട്ടി കലക്ടറുമായി ഫോണിൽ ബന്ധപ്പെട്ട് നടപടികൾ പൂർത്തീകരിക്കുവാൻ കൂടുതൽ സമയം ആവശ്യമാണെന്നും പ്രശ്നം ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി അടിപ്പാതയ്ക്കു സ്ഥലം ഏറ്റെടുത്തു പാത തുറക്കുന്നതിനു നടപടിയെടുക്കുമെന്നും ഉറപ്പ് നൽകി.

ഒരു മാസത്തിനുള്ളിൽ നടപടി ഉണ്ടായില്ലെങ്കിൽ വികസ സമിതി കൂടാൻ അനുവദിക്കുകയില്ലെന്നും കൗൺസിലർമാർ മുന്നറിയിപ്പ് നൽകി.നെൽസൺ സെബാസ്റ്റ്യൻ, സഞ്ജു ബുഖാരി, ജി.ജയപ്രകാശ്, സാബു അലക്സ്, വിളയിൽ സഫീർ, സുരേന്ദ്രനാഥ തിലകൻ, അബ്ദുൽ റഹീം, എസ്.സനൽകുമാർ, സാറാമ്മ തോമസ്, ഝാൻസി, കനകമ്മ, യമുന സുന്ദരേശൻ, താജുദ്ദീൻ, ഷേർളി പ്രതീപ് ലാൽ എന്നിവർ നേതൃത്വം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.